Author / amrita

17 മാർച്ച് 2023, അമൃതപുരി രാഷ്ട്രപതി ദ്രൗപതി മുർമു അമൃതപുരിയിലെത്തി അമ്മയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയീമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപതി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് ദ്രൗപതി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി.  അരമണിക്കൂറോളം നേരം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി. […]

മാതൃത്വത്തിന്റെ പ്രതിരൂപമായ അവിടുന്ന് ദമയന്തിഅമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
ശ്രീമതി ദമയന്തി-ജി നമ്മളോട് വിട പറഞ്ഞെങ്കിലും ആ ജീവിതത്തിൽ അവർ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ എല്ലാവരിലും എല്ലാക്കാലവും നിലനിൽക്കും.

കടലിനെ ദേവിയായി കാണുന്നവരാണ് ഇവിടത്തുകാര്‍. എന്നാല്‍ കടലില്‍ സ്ത്രീകള്‍ തൊടരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പുരുഷനെ സൃഷ്ടിച്ചത് സ്ത്രീയാണ്. എന്നിട്ടും എങ്ങിനെയാണ് ഇത്തരമൊരു യുക്തി പറയുന്നത് എന്നറിയില്ല. ദമയന്തിയമ്മയത് പറയുമ്പോള്‍ ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്യും.

അമ്മയുടെ ദർശനത്തിനായി അമൃതപുരിയിൽ എത്തിയിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു മുഖമാണ് ദമയന്തിയമ്മയുടേത്. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ വന്ദ്യയായ മാതാവ്, ഗ്രാമീണ നൈർമല്യവും, വാത്സല്യവും തുളുമ്പുന്ന ആ പുഞ്ചിരിയും, ലാളിത്യവും ആർക്കും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. പുണ്യശ്ലോകയായ ആ മാതാവ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. “അമ്മയെ ലോകമെങ്ങുമുള്ള നിരവധിയാളുകൾ ഗുരുവായി കാണുന്നു, എന്നാൽ അമ്മയുടെ ഗുരു ആരാണ്?” ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ശ്രീ മാതാ അമൃതാനന്ദമയി ദേവിയോട് ചോദിച്ചു. സ്വതസിദ്ധമായ പുഞ്ചിരി തൂകികൊണ്ട് അമ്മ പറഞ്ഞത് […]

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.