അമ്മ പറയുന്നു ”ഇടതുകൈമുറിഞ്ഞാല്‍ ഉടനെ വലതുകൈ ആശ്വസിപ്പിക്കാനെത്തുന്നു, മരുന്നും പരിചരണവും നല്‍കുന്നു. എന്തുകൊണ്ട്? കൈയ്യുരണ്ടും നമ്മുടേതാണെന്നു നമുക്ക് അറിയാം. അതേപോലെ നിര്‍ദ്ധനരും ആര്‍ത്തരുമായവരോടും നമുക്കുള്ള ഏകത്വമറിഞ്ഞ് നാമവരെ സഹായിക്കണം.”
അമ്മയുടെ ഈ ദര്‍ശനമാണ് ആര്‍ത്തര്‍ക്കും നിര്‍ദ്ധനര്‍ക്കും വേണ്ടിയുള്ള ആശ്രമത്തിന്റെ ബൃഹത്തായ സൗജന്യ വൈദ്യസഹായശൃംഖലയുടെ പിന്നിലുള്ള പ്രചോദനവും ഊര്‍ജ്ജവും. അനുദിനം വികസ്വരമായ ഈ സൗജന്യ വൈദ്യസഹായ പ്രവര്‍ത്തനങ്ങളില്‍ അതിനൂതനമായ സൗകര്യങ്ങളോടുകൂടെയുള്ള ആസ്പത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടേയും ഹോസ്പീസുകളുടെയും എണ്ണമേറിക്കൊണ്ടിരിക്കുന്നു.
കൊച്ചിയിലുള്ള അത്യന്താധുനിക ചികിത്സാ കേന്ദ്രമാണ് ‘അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സസ്സ് ആന്റ് റിസര്‍ച്ച് സെന്റര്‍.’ 1300 കിടക്കകളുള്ള ഈ ആശുപത്രിയോടു ചേര്‍ന്നു ആത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും നാനോ കെ്‌നോളജി റിസര്‍ച്ച് സെന്ററും പ്രവര്‍ത്തിവരുന്നു. സാധുകള്‍ക്ക് ചികിത്സ സൗജ്യന്യമാണിവിടെ.
1998 മുതല്‍ 2009 വരെ 149 കോടിരുപയ്ക്കൂള്ള സൗജന്യ ചികിത്സയും മരുന്നും ഇവിടെ നിന്നും രോഗികള്‍ക്കായി നല്‍കിയിട്ടുണ്ട്.
കൂടാതെ, മുംബയിലുള്ള ‘അമൃതാ ക്യാന്‍സര്‍ കെയര്‍ ഹോം’ തിരുവനന്തപുരത്തുള്ള ‘അമൃതാ എയിഡസ് കെയര്‍ സെന്റര്‍’ കല്പറ്റയില്‍ ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘അമൃതകൃപസാഗര്‍’ ചാരിറ്റബിള്‍ ആശുപത്രി, ശിവകാശിയിലെ അമൃതാക്ലിനിക്, അമൃതപുരിയില്‍ തീരദേശവാസികള്‍ക്കു സൗജന്യ ചികിത്സ നല്‍കുന്ന അമൃതകൃപ ആശുപത്രി എന്നിവയും ചികിത്സാരംഗത്ത് മാതാ അമൃതാനന്ദമയീ മഠത്തിന്റെ സംഭാവനകളാണ്.
ടെലിമെഡിസിന്‍
ഡോക്ടര്‍മാരുടെ സംഘങ്ങള്‍ പതിവായി ഗ്രാമാന്തരങ്ങളില്‍ ചെന്ന് നേത്രചികിത്സാക്യാമ്പുകള്‍ ആരോഗ്യബോധവത്കരണ ക്യാമ്പുകള്‍ ഇവയും നടത്തുന്നു. അമൃതപുരിയിലും ആശ്രമശാഖകളിലും സൗജന്യ ഡിസ്പന്‍സറികള്‍ നടത്തിവരുന്നു. മൈസൂര്‍ കല്പറ്റ, പമ്പ എന്നിവിടങ്ങളിലും സൗജന്യ ആശുപത്രികള്‍ നടത്തുന്നുണ്ട്. ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗ്ഗനൈസേഷന്‍ (ഐ.എസ്സ്.ആര്‍.ഒ) തന്നിരിക്കുന്ന ഉപഗ്രഹബന്ധം വഴി എല്ലാ ആസ്പത്രികളെയും എറണാകുളത്തുള്ള അമൃതാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ടെലിമെഡിസിന്‍ സംവിധാനം വഴി ബന്ധിച്ചിട്ടുമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടെലിമെഡിസിന്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.