Category / വാര്‍ത്ത

മാർച്ച് 23 2019, അമൃതപുരി മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു. “മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ  തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം‌ നന്ദി അറിയിക്കുന്നു. ഈ സ്നേഹവും […]

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അമൃതാനന്ദമയി മഠം നല്‍കും. രാജ്യത്തെ സംരക്ഷിക്കുകയെന്ന ധര്‍മനിര്‍വഹണത്തിനിടയില്‍ വീരമൃത്യു പുല്‍കിയവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ ധര്‍മമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ മനസുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 2019ലെ ഭാരതയാത്രയുടെ ഭാഗമായി അമൃതാനന്ദമയിയുടെ മൈസൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ പ്രഖ്യാപനം.

അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്‌പോയും കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും പ്രതീക്ഷയുടെ ദീപസ്തംഭമാണ്. ആ സ്‌നേഹം എപ്പോഴും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന്

അമൃതപുരി: അമൃതാനന്ദമയിമഠം യുവജനസംഘടനയായ അയുദ്ധിന്‍റെ ആഭിമുഖ്യത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച 24 മണിക്കൂര്‍ പ്രളയ രക്ഷാ ഹെല്‍പ്പ് ലൈന്‍ അതിന്‍റെ പ്രവര്‍ത്തന മികവിനാല്‍ ലോകത്തിനു മാതൃകയായി. ഫോണ്‍ മുഖേനയുള്ള 12000 ത്തില്‍പരം കോളുകള്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന13000 ല്‍പരം സഹായ അഭ്യര്‍ഥനകളും ഫലപ്രദമായി ഏകോപിപ്പിച്ച് മുഴുവന്‍ കോളുകളും തടസ്സമില്ലാതെ സ്വീകരിച്ച് അവ അര്‍ഹിക്കുന പ്രാധ്യാന്യത്തോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി കൈമാറാന്‍ ഈ ഹെല്പ് ലൈനിലൂടെ സാധിച്ചു. മൂന്നു ഷിഫ്ടുകളിലായി അമൃതപുരി കാമ്പസിലെ […]

സ്വാമി ജയേന്ദ്ര സരസ്വതിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ‘ഞാൻ ശരീരമല്ല, സർവതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്’ എന്നറിയുന്ന സന്ന്യാസിയുടെ ശരീരത്യാഗത്തിൽ ദുഃഖിക്കാൻ പാടുണ്ടോയെന്നു സംശയം തോന്നിയേക്കാം. ആത്യന്തികമായ സത്യം അതാണെങ്കിലും ഭൗതികതലത്തിൽ ചിന്തിക്കുമ്പോൾ, ദേഹവിയോഗം ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ജയേന്ദ്ര സരസ്വതിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ ഹൃദയത്തിലും അതിലുപരി സനാതനധർമത്തിന്റെ വക്താവെന്ന നിലയിൽ ഭാരതത്തിനും സംഭവിച്ചിരിക്കുന്നതു വലിയ നഷ്ടമാണ്. അതൊരു വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. വേദവേദാംഗപാരംഗതനായിരുന്നു ജയേന്ദ്ര സരസ്വതി. ശ്രുതിയുടെ പരമതാൽപര്യമായ വേദാന്ത ദർശനത്തിന്റെ ആധികാരിക വക്താവായിരുന്നു അദ്ദേഹം. […]