”നിങ്ങള്‍ പറയുന്ന മനസ്സിന്റെ നിശ്ചലത കവിത രചിക്കുമ്പോഴും ഭാവനാലോകത്തു കഴിയുമ്പോഴും പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴുമെല്ലാം ഒരു കവിക്കും കിട്ടുന്നുണ്ട്. തന്റെ വിളവിനെക്കുറിച്ചു കിനാവു കാണുന്ന കൃഷിക്കാരനും മനസ്സിന്റെ നിശ്ചലത അനുഭവിക്കുന്നുണ്ട്. കാമുകന്‍ കാമുകിയെക്കുറിച്ചു മനോരാജ്യം കാണുമ്പോള്‍ അയാളും അതേ തലത്തിലാണ്. പക്ഷേ, ഇവരുടെ ആരുടെയെങ്കിലും അഹന്ത നശിച്ചു കാണുന്നുണ്ടോ? അവര്‍ മനസ്സിനു് അധീനരാണു്, എന്നുതന്നെയല്ല അതു് അവരില്‍ കൂടുതലാണെന്നു കാണാം. അവരുടെ തല നിറയെ ചിന്തകളും ആശയങ്ങളും ഭാവിപരിപാടികളുമാണ്. തങ്ങളുടെ താല്‍ക്കാലിക ഏകാഗ്രതയില്‍ നിന്നു പുറത്തു വന്നു കഴിഞ്ഞാല്‍ […]
Category / അമൃതമൊഴികള്‍
അമ്മ ക്രമേണ പൂര്‍വ്വാവസ്ഥ പ്രാപിച്ചുവെന്നു കണ്ടപ്പോള്‍ വീണ്ടും ചോദ്യശരങ്ങൾ ഉതിരുകയായി.”അമ്മേ, അമ്മ പറഞ്ഞല്ലോ ഏകാഗ്രതയാണു മനസ്സിന്റെ നിശ്ചലത കൈവരുത്തുന്നതെന്ന്. ഗവേഷണത്തിനും പരീക്ഷണത്തിനുമായി മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയും ശാസ്ത്രജ്ഞന്മാര്‍ ഏകാഗ്രതയോടെ പരിശ്രമിക്കാറുണ്ടല്ലോ. അത്ര കണ്ടുള്ള ഏകാഗ്രത അവരുടെ മനസ്സിനു നിശ്ചലത കൈവരുത്തുന്നില്ലേ? അതും അമ്മ പറയുന്ന നിശ്ചലതയും രണ്ടും ഒന്നാണോ, അതോ രണ്ടാണോ?” ”മിടുക്കന്‍! മോനേ, രണ്ടും മനസ്സിന്റെ നിശ്ചലത തന്നെയെങ്കിലും അവരുടെ അനുഭവങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രജ്ഞനു പരീക്ഷണ ശാലയില്‍ ഏകാഗ്രത ഉണ്ടായേക്കും. അതു് […]
”ഋഷി, ജീവിതത്തെ നിരസിക്കുകയല്ല മറിച്ചു്, ആനന്ദപൂര്‍വ്വം ആഞ്ഞു പുല്കി അതുമായി ലയിച്ചു് ഒന്നാവുകയാണു ചെയ്യുന്നത്. ജീവിതം അവര്‍ക്കു് ഒരു സമരമായിരുന്നില്ല. ഭൗതിക ശാസ്ത്രജ്ഞന്‍ ജീവിതത്തെ എതിര്‍ത്തു കീഴടക്കാന്‍ യത്‌നിക്കുന്നു. ഋഷി ജീവിത പ്രവാഹത്തില്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയാണ്. എവിടേക്കെന്നു വച്ചാല്‍ അവിടേക്കു തന്നെ ഒഴുക്കിക്കൊണ്ടു പോകാന്‍ അനുവദിക്കുകയാണ്.” ”ശാസ്ത്രജ്ഞന്‍ ബാഹ്യ പ്രകൃതിയെയാണു് ആന്തര പ്രകൃതിയെക്കാളേറെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. സമഗ്രതയെയല്ല, അവയവങ്ങളെ കുറിച്ച് അറിയാനാണയാള്‍ക്കു താല്‍പര്യം. പുറം ലോകത്തില്‍ ശ്രദ്ധയത്രയും കൊടുക്കുന്ന ശാസ്ത്രജ്ഞനു തന്റെ തന്നെ ആന്തര സത്തയെ കുറിച്ചു് […]
”മക്കളേ, സ്നേഹമാണു നമ്മുടെയൊക്കെ സഹജസ്വഭാവം. സത്യത്തില്‍ നമ്മുടെ തനിമ ശുദ്ധസ്നേഹമാണ്. ആ ദിവ്യസ്നേഹമാണു നമ്മളിലെല്ലാം ചൈതന്യം പകരുന്നത്. അതിന്റെ പലവിധത്തിലുള്ള പ്രകാശനമാണു നമ്മുടെ ഓരോ പ്രവൃത്തിയിലും കൂടി പ്രകടമാകുന്നത്.” ”ശാസ്ത്രജ്ഞനു തന്റെ പരീക്ഷണത്തോടു പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അതു തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥ ജീവിതവുമായി അയാള്‍ക്കു ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണു് […]
”അമ്മേ, അങ്ങനെയാണെങ്കില്‍പ്പിന്നെ ബുദ്ധിയും ഹൃദയവും തമ്മില്‍ എന്താ ഒരു വ്യത്യാസം? രണ്ടും ഏതാണ്ടു് ഒന്നു തന്നെയല്ലേ?” ”പരമമായ അര്‍ത്ഥത്തില്‍ അതു ശരിതന്നെ. എന്നാല്‍, അജ്ഞതയില്‍ കഴിയുന്ന നമുക്കിപ്പോള്‍ അവ രണ്ടും ഒന്നെന്നു കാണാന്‍ കഴിയില്ല. നമ്മളിപ്പോള്‍ ആ അദ്വൈതതലത്തിലെത്തിയിട്ടില്ല, ആ ഏകത്വബോധം നമുക്കിപ്പോഴില്ല. ഇപ്പോഴത്തെ ഈ നാനാത്വലോകത്തില്‍, വാക്കുകളും ആശയങ്ങളും അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. അതുകൊണ്ടിങ്ങനെ പറയേണ്ടി വരുന്നു. “ “ആ നാനാത്വബോധം പോയാല്‍പ്പിന്നെ സ്നേഹം, ആ ദിവ്യസ്നേഹം മാത്രമേ അവശേഷിക്കൂ. ഈ വിശദീകരണങ്ങളുടെയും വാക്കുകളുടെയും എല്ലാം […]

Download Amma App and stay connected to Amma