Tag / ഭക്തി

സായംസന്ധ്യ. ധ്യാനമന്ദിരത്തിനു മുന്നിലെ വരാന്തയില്‍ കുറച്ചു പേര്‍ കൂടിനില്ക്കുന്നു…. വെള്ളത്താമരപ്പൊയ്കയില്‍ നീലനീരജമെന്ന പോലെ അവരുടെ മദ്ധ്യത്തില്‍ അമ്മയും ഉണ്ട്. ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളും എല്ലാം ഭജനാനന്ദത്തില്‍ ആകണ്ഠം ആമഗ്നരായിരിക്കുന്നു. സ്വരരാഗസുധാ സരിത്തില്‍ ചേര്‍ന്നലിയാന്‍ വെമ്പുന്ന കൈത്തോടുകള്‍പോലെ അമ്മ പാടുന്ന വരികള്‍ എല്ലാവരും ഏറ്റു പാടുന്നുമുണ്ട്……. കാമേശ വാമാക്ഷീ കാമദേകാത്തരുളീടേണമെങ്ങളെശക്തീ മഹാദേവീ ……. ഭക്തിഗമ്യേ നമസ്‌കാരംവിത്തേ ഏകസത്തേ പൂര്‍ണ്ണചിത്തേ നമസ്‌കാരം സര്‍വ്വ ചരാചരത്തില്‍ വിളങ്ങുമെന്‍സര്‍വ്വേശ്വരീ കമലേവിണ്ണവര്‍ നാഥയായി അമരര്‍ക്കുദണ്ഡമൊഴിക്കുമമ്മേ (കാമേശ) പാലാഴിനാഥനെയും പാലിക്കുന്നപാവനീ പത്മസ്ഥിതേഅപ്പരമേഷ്ടി കൃത്യം വഹിപ്പതുംവിഷ്ടപേ നിന്‍ കടാക്ഷം […]

ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണു യഥാര്‍ത്ഥ ഭക്തി. പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം വേണം. ജീവിക്കാന്‍ വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തണം. സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന്‍ നാം തുനിയരുതു്. ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ച സന്ന്യാസിവര്യന്മാരും […]

ഏതൊരു വിജയത്തിനും പ്രയത്‌നത്തിനെക്കാളുപരി, അവിടുത്തെ കൃപയാണു മുഖ്യമെന്നു പറയും. കൃപയ്ക്കു തടസ്സം നമ്മുടെ അഹം ഭാവമാണു്. അതിനാല്‍ എങ്ങനെയും അഹംഭാവത്തെ ഇല്ലാതാക്കേണ്ടതുണ്ടു്. ഈ അഹംഭാവത്യാഗം നമ്മളെ വലിയവരാക്കിത്തീര്‍ക്കും. എന്നാല്‍ കൃപയ്ക്കു പാത്രമാകണമെങ്കില്‍ തീര്‍ച്ചയായും നല്ല കര്‍മ്മം ആവശ്യമാണു്. നമ്മള്‍ എപ്പോഴും ‘താ, താ’ എന്നു പറയുന്നു. പക്ഷേ, ‘താങ്ക്‌യൂ’ (നന്ദി) പറയാന്‍ പഠിച്ചിട്ടില്ല. ഏതു സാഹചര്യത്തിനും നന്ദി പറയാനാണു നാം പഠിക്കേണ്ടതു്. മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞിട്ടു മറ്റുള്ളവര്‍ക്കു എന്തു കൊടുക്കുവാന്‍ കഴിയും  ഈ […]

വി.എ.കെ. നമ്പ്യാര്‍ ഒരു ദിവസം രാവിലെ എൻ്റെ വീട്ടിലെ ജോലിക്കാരി ലക്ഷ്മി ഉറക്കെ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി വന്നു, ”അദ്ഭുതം സംഭവിച്ചു സാര്‍! മഹാദ്ഭുതം സംഭവിച്ചു.” ”കരച്ചില്‍ നിര്‍ത്തു്. കാര്യമെന്താണെന്നു പറ.” ഞാന്‍ പറഞ്ഞു. ദില്ലിയില്‍ പ്രതിരോധകാര്യാലയത്തിലെ ഒരു ജീവനക്കാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവു പളനിവേലു. എൻ്റെ ക്വാര്‍ട്ടേഴ്‌സിനോടു തൊട്ടുള്ള വേലക്കാരുടെ ഫ്ലാറ്റിലാണു ലക്ഷ്മിയും ഭര്‍ത്താവും താമസിച്ചിരുന്നതു്. വേലക്കാരുടെ ഫ്ലാറ്റില്‍ താമസിക്കുന്ന പുരുഷന്മാര്‍ അധികവും മദ്യപാനികളായിരുന്നു. രാത്രിയില്‍ കുടിച്ചു വഴക്കുണ്ടാക്കുന്നതു് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ വഴക്കിനിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നേ […]

പ്രശാന്ത് എന്‍. IAS യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ്‍ ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്‍, ഭക്തിയുടെയും. പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ […]