”മക്കളേ, സ്നേഹമാണു നമ്മുടെയൊക്കെ സഹജസ്വഭാവം. സത്യത്തില്‍ നമ്മുടെ തനിമ ശുദ്ധസ്നേഹമാണ്. ആ ദിവ്യസ്നേഹമാണു നമ്മളിലെല്ലാം ചൈതന്യം പകരുന്നത്. അതിന്റെ പലവിധത്തിലുള്ള പ്രകാശനമാണു നമ്മുടെ ഓരോ പ്രവൃത്തിയിലും കൂടി പ്രകടമാകുന്നത്.” ”ശാസ്ത്രജ്ഞനു തന്റെ പരീക്ഷണത്തോടു പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അതു തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥ ജീവിതവുമായി അയാള്‍ക്കു ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണു് […]
Tag / ദുഃഖം
ഇന്നു് ഒരു സ്ഥലത്തു് എത്തിച്ചേരുവാന്‍ വഴികള്‍ പലതുമുണ്ടു്. വാഹനങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ടു്. എത്ര വേഗത്തില്‍ വേണമെങ്കിലും അവിടെ എത്തിച്ചേരാം. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും വിഷമമോ കഷ്ടതകളോ ദുഃഖമോ വരുമ്പോള്‍ മറ്റു വഴികള്‍ ഒന്നുമില്ല. വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ നമുക്കിന്നു കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുന്പില് തെളിയുന്നില്ല. ഇവിടെയാണു് ആദ്ധ്യാത്മികതയുടെ പ്രസക്തി. നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ടു്. എന്തുകൊണ്ടു നമുക്കു വിഷമം വന്നു? എന്താണു വിഷമിക്കാന്‍ കാരണം? ഇവയുടെ യഥാര്‍ത്ഥ […]
ഇന്നു നൂറുകണക്കിനു സിനിമകളുടെയും നോവലുകളുടെയും ഗാനങ്ങളുടെയും പ്രധാനവിഷയം പ്രേമമാണു്. എഴുത്തുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഷയം പ്രേമമാണു്. എന്നാല്‍, എഴുതിയതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം പ്രേമം ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തില്‍ യഥാര്‍ത്ഥ പ്രേമം കണ്ടെത്തുവാന്‍ തന്നെ പ്രയാസമാണു്. ഭാര്യാഭര്‍ത്തൃബന്ധം പോലും യാന്ത്രികമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ വിരസമായി മാറിയിരിക്കുന്നു. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരിടത്തു് ഒരു വീടിന്റെ മുറ്റത്തു ഭാര്യയും ഭര്‍ത്താവും കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ചുഴലിക്കാറ്റു വന്നു. കാറ്റു രണ്ടുപേരെയും കട്ടിലോടു കൂടി ഉയര്‍ത്തിക്കൊണ്ടു […]
ആധുനികരായ നമ്മള്‍ പറയും, പ്രേമവും വിശ്വാസവും അന്ധമാണെന്നു്. യുക്തിയിലും ബുദ്ധിയിലുമാണവരുടെ കണ്ണു്. എന്നാല്‍, അമ്മ പറയുന്നു, ‘യുക്തി അന്ധമാണു്.’ കാരണം, യുക്തി മാത്രമായാല്‍ ജീവിതം മുരടിച്ചു പോകും. അതിനാല്‍ പ്രേമത്തിലും വിശ്വാസത്തിലും ആയിരിക്കണം നമ്മുടെ കണ്ണു്. യുക്തിയിലും ബുദ്ധിയിലും മാത്രം നിലകൊള്ളുന്ന ഒരു സമൂഹത്തെ ഭാവനയില്‍ കാണുക. കാണാന്‍കൊള്ളാവുന്ന, സ്വയം ചലിക്കുന്ന, സംസാരിക്കുന്ന കുറെ യന്ത്രങ്ങളെ മാത്രമേ, അവിടെ കാണാന്‍ കഴിയൂ. അതിനാലാണു് അമ്മ പറയുന്നതു പ്രേമത്തിലും വിശ്വാസത്തിലുമാണു ജീവിതം നിലകൊള്ളുന്നതെന്നു്. ചാണകവും മറ്റു വളങ്ങളും റോസാച്ചെടിയുടെ […]
ചില കുടുംബങ്ങളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ മരണം നടക്കുന്നതു കാണാം. ചില കുടുംബങ്ങളില്‍ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. ചിലര്‍ക്കു് എത്ര കല്യാണാലോചനകള്‍ വന്നാലും ഒന്നും ശരിയായി കാണാറില്ല. ചില കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാറില്ല. ചില കുടുംബത്തില്‍ ചെറുപ്രായക്കാര്‍ക്കും മരണം സംഭവിക്കുന്നു. ചില കുടുംബങ്ങളില്‍, പെണ്‍കുട്ടികള്‍ മുപ്പതും നാല്പതും വയസ്സാകുമ്പോള്‍ തന്നെ വിധവകളാകുന്നു. ഇതിനൊക്കെ കര്‍മ്മഫലമെന്നു മാത്രമേ കാരണം പറയുവാന്‍ കഴിയൂ. അതിനാലാണു നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും, നമ്മുടെ ഓരോ വാക്കും, ഓരോ നോട്ടവും […]

Download Amma App and stay connected to Amma