Tag / നിരാശ

”പുരാണകഥകളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നവയാണോ എന്നു ചോദിക്കുന്നവര്‍ കണ്ടേക്കാം. കഥയല്ല, കഥയുടെ പിന്നിലെ തത്ത്വം ഗ്രഹിക്കുന്നതാണു കാര്യം. എല്ലാ കാര്യങ്ങളും വെറും ബുദ്ധികൊണ്ടുമാത്രം അറിയാന്‍ ശ്രമിക്കുന്നയാളിനു ഹൃദയഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ധ്യാനത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥമറിയാന്‍ കഴിയില്ല. അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പറ്റിയെന്നിരിക്കും. അങ്ങനെയുള്ള ബുദ്ധികൊണ്ടെന്താ ഗുണം?” അമ്മ അതു പറഞ്ഞപ്പോള്‍ ഒരു ബ്രഹ്മചാരിക്കു ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല. ”അമ്മേ, ഇന്നു നാം കാണുന്ന സകലതും മനുഷ്യന്റെ ബുദ്ധികൊണ്ടുണ്ടായ നേട്ടങ്ങളല്ലേ? ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഇത്ര കണ്ടു വികസിച്ചതൊക്കെ മനുഷ്യബുദ്ധി ഒന്നുകൊണ്ടല്ലേ. പിന്നെ […]

ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]

എം.പി. വീരേന്ദ്രകുമാര്‍ – 2011 അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്. അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ […]