ഇക്കാലത്താര്‍ക്കും പ്രേമത്തിന്റെയോ, ധ്യാനത്തിന്റെയോ മൗനം മനസ്സിലാക്കാന്‍ കഴിവില്ല. അവരതിനെ വികല്പമെന്നോ ഭ്രാന്തെന്നോ ഒക്കെ വിളിച്ചേക്കും. ധ്യാനിയുടെ മൗനം എന്തെന്നു കൂടി അവര്‍ക്കറിയില്ല. സാധാരണക്കാര്‍ക്കു വാക്കുകളുടെ ലോകം മാത്രമേ പരിചയമുള്ളൂ. അവിടെ അവരറിയുന്ന സ്നേഹവും വാക്കുകളിലൂടെത്തന്നെ പ്രകടമാക്കുന്ന സ്നേഹമാണ്. പറഞ്ഞറിയിക്കാനാവാത്ത തരം സ്നേഹമുണ്ടെന്നവര്‍ക്കറിയില്ല. സ്നേഹഭാജനവുമായി പരിപൂര്‍ണ്ണ ഐക്യം പ്രാപിച്ചാല്‍പ്പിന്നെ അവിടെന്തു വാക്കുകളാണുള്ളത്? നമ്മള്‍ അവിടെ പ്രശാന്തചിത്തരും മഹാമൗനികളുമായി മാറുന്നു. ഇടതടവില്ലാത്ത ആ ധ്യാനാവസ്ഥയെത്തന്നെയാണു സമാധിയെന്നു പറയുന്നത്.” ഒരു നിമിഷം നിര്‍ത്തിയ ശേഷം അമ്മ തുടര്‍ന്നു, ”പ്രേമഭാജനവുമായി ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന […]
Category / അമൃതമൊഴികള്‍
ശരിയായ സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയമാണ്. ഹൃദയത്തിലെ ഈ സ്നേഹാനുഭൂതി പകരാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കു ഹൃദയത്തില്‍ ഇടമില്ല. അവയുടെ സ്ഥാനം ബുദ്ധിയിലാണ്. ബുദ്ധിക്കു സംസാരിക്കാനറിയാം. എന്നാല്‍ അതു് ഒരു ടേപ്പ് റിക്കാര്‍ഡര്‍ പോലെയേ ഉള്ളൂ. വാക്കുകള്‍ വെറുതെ ചവച്ചു തുപ്പാനേ ബുദ്ധിക്കു കഴിവുള്ളൂ. അവയ്ക്കു പിന്നില്‍ വികാരമില്ല. കരുണയെന്തെന്നു ബുദ്ധിക്കു് അനുഭവിച്ചറിയാനാവില്ല. ദയയും സ്നേഹവുമൊന്നും ബുദ്ധിയുടെ പരിധിയില്‍ വരില്ല. അതിന്റെ കൈയില്‍ ആകെയുള്ളതു യുക്തിയാണ്. സ്നേഹത്തെയും കരുണയെയുമൊക്കെ യുക്തിയുക്തം അതു വിലയിരുത്താന്‍ നോക്കും. മോനേ, വാക്കുകള്‍ കൂടുമ്പോള്‍ അവിടെ […]
ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു. ”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ […]
സായംസന്ധ്യ. ധ്യാനമന്ദിരത്തിനു മുന്നിലെ വരാന്തയില്‍ കുറച്ചു പേര്‍ കൂടിനില്ക്കുന്നു…. വെള്ളത്താമരപ്പൊയ്കയില്‍ നീലനീരജമെന്ന പോലെ അവരുടെ മദ്ധ്യത്തില്‍ അമ്മയും ഉണ്ട്. ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളും എല്ലാം ഭജനാനന്ദത്തില്‍ ആകണ്ഠം ആമഗ്നരായിരിക്കുന്നു. സ്വരരാഗസുധാ സരിത്തില്‍ ചേര്‍ന്നലിയാന്‍ വെമ്പുന്ന കൈത്തോടുകള്‍പോലെ അമ്മ പാടുന്ന വരികള്‍ എല്ലാവരും ഏറ്റു പാടുന്നുമുണ്ട്……. കാമേശ വാമാക്ഷീ കാമദേകാത്തരുളീടേണമെങ്ങളെശക്തീ മഹാദേവീ ……. ഭക്തിഗമ്യേ നമസ്‌കാരംവിത്തേ ഏകസത്തേ പൂര്‍ണ്ണചിത്തേ നമസ്‌കാരം സര്‍വ്വ ചരാചരത്തില്‍ വിളങ്ങുമെന്‍സര്‍വ്വേശ്വരീ കമലേവിണ്ണവര്‍ നാഥയായി അമരര്‍ക്കുദണ്ഡമൊഴിക്കുമമ്മേ (കാമേശ) പാലാഴിനാഥനെയും പാലിക്കുന്നപാവനീ പത്മസ്ഥിതേഅപ്പരമേഷ്ടി കൃത്യം വഹിപ്പതുംവിഷ്ടപേ നിന്‍ കടാക്ഷം […]
കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല. ഉച്ചതിരിഞ്ഞു രണ്ടു മണിയായപ്പോഴാണു് അമ്മ അറിയുന്നതു് അന്നു് അതുവരെയും പശുക്കള്‍ക്കു തീറ്റയും വെള്ളവും കൊടുത്തിട്ടില്ലെന്ന്. അമ്മ വിളിപ്പിച്ചപ്പോള്‍ത്തന്നെ പശുക്കളുടെ ചുമതല വഹിക്കുന്ന ബ്രഹ്മചാരിക്കു കാര്യം മനസ്സിലായെന്നു തോന്നുന്നു. തല കുനിച്ചാണു വരവ്. ക്ഷമാപണപൂര്‍വ്വം താന്‍ പശുക്കള്‍ക്കു തീറ്റ കൊടുക്കാന്‍ മറന്നു പോയി എന്നു് അമ്മയെ അറിയിച്ചു. അമ്മയുടെ ശബ്ദമുയര്‍ന്നു, ”എന്താ നീയീപ്പറയുന്നത്! ഈ മിണ്ടാപ്രാണികള്‍ക്കു തീറ്റയും, വെള്ളവും കൊടുക്കാന്‍ […]

Download Amma App and stay connected to Amma