വസന്തം പോലെ ലോകമെങ്ങും ആഹ്ലാദംകൊണ്ടുവരുന്നവരാണു മഹാത്മാക്കള്‍ – ”വസന്തവത് ലോകഹിതം ചരന്തഃ” എന്ന് ആപ്ത വചനം.
കഴിഞ്ഞ 4 ദശകങ്ങളോളമായി അമ്മ തന്റെ കാരുണ്യതിരേകത്താല്‍ മക്കള്‍ക്കു് ദര്‍ശനവും സാന്ത്വനസ്പര്‍ശവും നല്‍കാനായി എങ്ങും യാത്ര ചെയ്‌തെത്തിക്കൊണ്ടിരിക്കുന്നു. ഭാരതയാത്രകള്‍ തുടങ്ങിയതിനു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1987ല്‍ അമ്മ ആദ്യത്തെ വിദേശപര്യടനം നടത്തി. പിന്നെ എല്ലാവര്‍ഷവും അമ്മ രണ്ടു തവണ വീതം വിശ്വപര്യടനങ്ങള്‍ നടത്തി വരുന്നു. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രധാനസ്ഥലങ്ങളെല്ലാം അമ്മ സന്ദര്‍ശിച്ചിട്ടുണ്ട്. മദ്ധ്യേഷ്യന്‍ രാജ്യങ്ങളും, പൂര്‍വേഷ്യന്‍ രാജ്യങ്ങളും സിംഗപ്പൂര്‍ മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമെല്ലാം അമ്മയുടെ പാദസ്പര്‍ശത്താല്‍ പവിത്രമായ സ്ഥലങ്ങളാണ്. തദ്ദേശിയരും, നാനാദേശക്കാരുമായ ജനസഹസ്രങ്ങള്‍ ഓരോ സ്ഥലത്തും അമ്മയുടെ ദര്‍ശന-സ്പര്‍ശന-ഭാഷണാനുഗ്രഹങ്ങള്‍ നേടി ധന്യരാകുന്നു.
======0===0===0===0=======

ഇനിയൊരു യാത്ര അറിയിപ്പ് ഉണ്ടാകുന്നതുവരെ അമ്മ അമൃതപുരിയിൽ തന്നെ ഉണ്ടായിരിക്കും.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ അമ്മയുടെ ദർശനം ഉണ്ടായിരിക്കുന്നതല്ല.
അമ്മയുടെ കൂടുതല്‍ യാത്രാ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക

Download Amma App and stay connected to Amma