”സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല” എന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നു. അമ്മയുടെ ആശ്രമത്തിന്റെ പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും ഹരിതവത്കരണ യത്‌നങ്ങള്‍ക്കും പിന്നിലുള്ള ആദര്‍ശവും പ്രേരണയും അമ്മയുടെ ഈ ദര്‍ശനമാണ്. പ്രകൃതിമാതാവിനെ ഈശ്വരന്റെ മൂര്‍ത്തഭാവമായിക്കാണുമ്പോള്‍ നമ്മില്‍ സഹജമായിത്തന്നെ പ്രകൃതിപ്രേമവും പ്രകൃതിസംരക്ഷണവും ഉടലെടുക്കും.
ഗ്രീന്‍ ഫ്രണ്ട്‌സ്
പരിസ്ഥിതി സംരക്ഷത്തിനു വേണ്ടി മഠം രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ‘ഗ്രീന്‍ ഫ്രണ്ട്‌സ്.’ വര്‍ഷം തോറും ലക്ഷത്തോളം വൃക്ഷത്തെകള്‍ നടുകയും പരിപാലിക്കുകയും ചെയ്യുന്നതു കൂടാതെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളും ഈ സംഘടനയുടെ ചുമതലയില്‍ ലോകമെമ്പാടും നടന്നു വരുന്നു.