അമ്മയുടെ അദ്ധ്യാപകര്‍ പറയുന്നത് അമ്മ സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത്, ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ വിദ്യാഥിനിയായിരുന്നുവെന്നാണ്. പാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതില്‍ അമ്മയ്‌ക്കൊരിക്കലും വീഴ്ച പറ്റിയിട്ടില്ല എന്നു അവര്‍ പറയുന്നു. പക്ഷേ നാലാം ക്ലാസ്സില്‍ പഠിക്കവേ, അമ്മയുടെ അമ്മ ദമയന്തിയമ്മക്ക് അസുഖമാകുകയും തന്മൂലം ഗൃഹജോലികള്‍ ചെയ്യാനായി അമ്മയ്ക്കു പഠിത്തം നിര്‍ത്തേണ്ടിവരികയും ചെയ്തു.

വിദ്യാഭ്യാസരംഗത്തും ആശ്രമം ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തിയിട്ടുണ്ട്. അമൃത വിശ്വവിദ്യാപീഠത്തിന്റെ കീഴില്‍ അഞ്ചു ക്യാപസ്സുകളിലായി (കോയമ്പത്തൂര്‍, കൊച്ചി, ബാഗ്ലൂര്‍, മൈസൂര്‍, അമൃതപുരി) വിവിധ എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡെന്റ്റല്‍, ഫാര്‍മസി, നര്‌സിംഗ്, ആയുര്‍വ്വേദ, മാനേജ്‌മെന്റ്, ബയോടെക്, ബിഎഡ്, ആര്‍ട്‌സ് & സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ജേര്‍ണ്ണലിസം എന്നീ വിഭാഗങ്ങളില്‍ ക്ലാസുകള്‍ നടത്തിവരുന്നു.

ഐടി, എഞ്ചിനീയറിംഗ്, മെഡിസിന്‍, നാനോ രംഗങ്ങളില്‍ വളരെയധികം റിസര്‍ച്ചുകള്‍ സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കുള്ള ഈ അമൃതയൂണിവേഴ്‌സിറ്റയില്‍ നടത്തിവരുന്നു.

ഭാരതമൊട്ടാകെ 55 അമൃതവിദ്യാലയങ്ങള്‍ നടത്തിവരുന്നു. എല്ലാ വിദ്യായങ്ങളിലും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാണ്.

”യുവാക്കള്‍ ജീവിതത്തിന്റെ ലക്ഷ്യമെന്തന്നിയണം. ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യവും വിവേകവും അവര്‍ക്കുണ്ടായിരിക്കണം. ഇത്തരം ആന്തരിക ജ്ഞാനമാര്‍ജ്ജിച്ചാല്‍ യുവാക്കള്‍ ലോകത്തിന്റെ വെളിച്ചമായിത്തീരും. സ്നേഹത്തോടെ അവരുടെ സ്വഭാവം വാര്‍ത്തെടുത്ത് ഉത്തരവാദിത്തത്തോടെ നാം അവരെ വളര്‍ത്തിയാല്‍ നാം ശ്രദ്ധിച്ചാല്‍ ലോകത്തിന്റെ ഭാവി സുരക്ഷിതമായിരിക്കും”

അമ്മ