മാതാ അമൃതാനന്ദമയീ മഠം രജിസ്റ്റെർ ചെയ്യുന്നത് 1981 ലാണ്. അതിനുമുമ്പേ അമ്മയുടെ സന്നിധിയില്‍ ജിജ്ഞാസുക്കളായ മക്കള്‍ താമസം തുടങ്ങിയിരുന്നു അന്ന് ആശ്രമത്തിനു പ്രത്യേകിച്ച് കെട്ടിടമൊന്നുമില്ല. അമ്മയുടെ ഭാവദര്‍ശനമുള്ള ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ഭജന പാടിക്കൊണ്ട് ബ്രഹ്മചാരി ശിഷ്യര്‍ കളരിക്കുമുമ്പില്‍ കഴിയും. പകല്‍സമയം അമ്മയുടെ ചുറ്റുമായി ധ്യാനിച്ചും അമ്മയുടെ അമൃതമൊഴികള്‍ ശ്രവിച്ചു കഴിഞ്ഞു കൂടും. രാത്രി ഇടമണ്ണേല്‍ വീട്ടില്‍ ആരെയും കണ്ടു പോകരുതെന്നാണ് സുഗുണച്ഛന്റെ നിര്‍ദ്ദേശം. പിന്നീട് അമ്മയുടെ അന്തേവാസികളായ ശിഷ്യന്മാരുടെ എണ്ണം കൂടിയപ്പോള്‍ സുഗുണച്ഛന്‍ തന്നെ ഇടമണ്ണേല്‍ തറവാട്ടില്‍ നിന്ന് 5സെന്റ് ഭൂമി ആശ്രമം പണിയാന്‍ വിട്ടു കൊടുത്തു. ഈ ഭൂമിയില്‍ ആശ്രമം പണിഞ്ഞു. ആശ്രമമെന്നാല്‍ 3 കുടിലുകള്‍! ഇതാണ് മാതാ അമൃതാനന്ദമയീ മഠത്തിന്റെ തുടക്കം!

ആശ്രമം 1985

അമ്മ കുടിലുനുമുന്നില്‍