9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64
ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട് സത്യധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മള്‍ ഒരോരുത്തരും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവണമെന്ന് ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷയും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരി.
അമ്മയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര പട്ടിക വര്‍ഗ്ഗ മന്ത്രി ജുവല്‍ ഒറോമില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
അമ്മ ചെയ്യുന്ന വലിയ സേവനങ്ങള്‍ക്കൊപ്പം ഒരു അണ്ണാന്‍ കുഞ്ഞിന്റേതു പോലുള്ള പങ്കു മാത്രമാണ് താന്‍ ഇതു വരെ ചെയ്തത്. അതു കണ്ടെത്തി അമ്മ അനുഗ്രഹിച്ചത് വലിയ പുണ്യമായി കരുതുന്നതായും ഈ പുരസ്‌കാരം എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നതായും ലക്ഷ്മികുമാരി പറഞ്ഞു.
123456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.