അന്‍പത്താറു സംവത്സരം ഞങ്ങള്‍-
ക്കിമ്പം തന്നു വളര്‍ത്ത മാതൃത്വമേ
സമ്പത്തും, പുനരന്തസ്സൊത്ത സത്സംഗവും
അംബികേ തരാവു വീണ്ടും.
ഭസ്മം മണക്കുന്ന സന്ധ്യകളവിടുത്തെ-
നക്ഷത്ര മാലയില്‍ രത്‌നം പതിക്കെ-
സ്വാസ്ഥ്യം തേടി വരുന്ന പതിതരില്‍ – നിത്യ
മോക്ഷപ്പൗര്‍ണ്ണമി, തീര്‍ത്ഥമായ്ത്തരിക തായേ.
എന്നും കണികണ്ടുണരുന്ന മിഴികളില്‍, വാത്സല്യത്തി-
ന്നാദിസൂര്യപരാഗമുതിരും ദിവ്യതേജസ്സേ..
നീയാം മന്ത്രം നൂറുരു ജപിച്ചാത്മബോധത്തി-
ലെന്നും മുങ്ങി മരിച്ചിടാമടിയനും, കാറ്റും, കടലിന്റെ പാട്ടും!
ഗിരീഷ് പുത്തഞ്ചേരി