ലോകത്തിനു്, കേരളത്തിനു ഈശ്വരന് നല്കിയ അനുഗ്രഹമാണു് അമ്മ. ഇന്നു ലോകത്തിനു രണ്ടു കാര്യങ്ങള്‍ നഷ്ടമായിരിക്കുന്നു. ഒന്നു് അമ്മ. നമ്മുടെ വീടുകളില്‍ ഇന്നു് അമ്മയില്ല. മമ്മിയേയുള്ളൂ. ‘മമ്മി’ ജഡമാണു്. അമ്മ ജീവിക്കുന്നതും ജീവിപ്പിക്കുന്നതുമാണു്. അമ്മ ഇന്നു അമൃതപുരിയിലാണു്. രണ്ടാമത്തെതു് കിട്ടാത്ത സ്നേഹമാണു്. നഷ്ടമായ യഥാര്‍ത്ഥ സ്നേഹവും ഇന്നു് അമൃതപുരിയില്‍ മാത്രം. അമ്മയും സ്നേഹവും സംഗമിക്കുന്ന ഭൂമിയാണു് അമൃതപുരി. അമ്മ ജനിച്ച ദിവസവും പിന്നീടും പലരും ജനിച്ചു. അവരുടെ ശവക്കല്ലറയില്‍ ജനിച്ചദിവസും മരിച്ചദിവസവും മാത്രമേ ഉണ്ടാകൂ. മരിക്കാറായവരെ ജീവിപ്പിച്ചു് അവര്‍ക്കു ജീവന് നല്കി അമ്മ ജീവിച്ചു. രാഷ്ട്രീയനേതാക്കള്‍ ആലോചിക്കണം ജനങ്ങള്‍ക്കു കൂടൂതല്‍ സേവനം അമ്മയാണോ അവരാണോ എന്നു് നിറഞ്ഞ കൈയടിക്കിടയില്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു.
‘അമ്മാസ് അഡൈ്വസ്’ എന്ന അമ്മയുടെ അമൃതഭാഷണങ്ങള് സമാഹരിച്ച ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് അമ്മയുടെ അന്‍പത്തി എട്ടാമത് ജന്മദിനാഘോഷവേളയില് സംസാരിക്കുകയായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി