മുരളികയിലൊരുഗാനമുണ്ടോ… രാധ
ശ്രുതിമീട്ടിയീണം കൊരുക്കാം
യമനുയിലൊഴുക്കുന്ന കമലപത്രത്തിലെ
ചെറുകവിത നീ കാണ്മതുണ്ടോ…? കൃഷ്ണ!
മുരളികയിലൊരുഗാനമുണ്ടോ…
പടവുകളിലൊരു നനവു കണ്ടാല്‍
നിൻ്റെ പദകമലമലരടികളോര്‍ക്കും
നിറമയമയില്പീലി കണ്ടാല്‍ – നിൻ്റെ
കനകമയതിരുമകുടമോര്‍ക്കും!
(മുരളികയിലൊരു…)
മമമനസി മലിനതയൊഴിഞ്ഞാല്‍ – അതില്‍
തവചരണ മലരിതള്‍ വിരിഞ്ഞാല്‍
അതികുതുകമനുഭൂതിമഗ്നതയിലൊരു പുതിയ
കൊടുമുടിയിലൊരു കൊടിയുയര്‍ന്നാല്‍,
യമുനയുടെയോളത്തിലാന്ദോളനം ചെയ്യു-
മരയാലിലയെന്നപോലെ
അനവരതമുണര്‍വ്വിലതുലാനന്ദലഹരിയുടെ ജലധിയിലനായാസമൊഴുകും!
(മുരളികയിലൊരു…)
– സ്വാമി തുരീയാമൃതാനന്ദ പുരി