സ്വാമി തുരീയാമൃതാനന്ദ പുരി നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാംസ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കിഅഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു. അവതാരഗംഗയശുഭങ്ങളെയാകെ നീക്കിഅറിവിൻ്റെ ഗംഗയവനീതലമാര്യമാക്കിഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു. കനിവിൻ്റെ ദീപ്തി കനകാസനവാഴ്വുവിട്ടു്ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കിപ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരംതിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍! ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍തടിനീസമാനഗതി സാദരമാചരിച്ചുപരിതാപമാറ്റി, ജഗദാത്മകഭാവമേറ്റിചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ! അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂപരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!
നവീനം..
- ലോകത്തിൻ്റെ ശക്തി കേന്ദ്രമാണു സനാതന ധര്‍മ്മം.
- ആനന്ദം നമ്മുടെ ഉള്ളിലാണു്
- ഈശ്വരനോടുള്ള കടമ.
- സ്വാര്‍ത്ഥത വെടിയുക
- കുട്ടികള്‍ക്കു മാതൃകയാവുക
- ദാരിദ്ര്യം എങ്ങനെ മാറ്റാം
- പ്രകൃതിയെ വീണ്ടെടുക്കല്‍
- ധ്യാനം ഭൗതിക ഐശ്വര്യത്തിനും ശാന്തിക്കും മുക്തിക്കും നല്ലതാണു്.
- മനുഷ്യൻ്റെ നിലനില്പു പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.
- ഹൃദയം പങ്കിടുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2025 Amma Malayalam | Love can speak any language
