ചോദ്യം : ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എല്ലാറ്റിലും ഈശ്വരന്‍റെ ഗുണങ്ങള്‍ കാണേണ്ടേ? പക്ഷേ, ചിലവ മനുഷ്യര്‍ക്കു ദ്രോഹമായിത്തീരുന്നതെന്തുകൊണ്ടാണു്?
അമ്മ: ഒരു വസ്തുവും നമുക്കു ദ്രോഹം ചെയ്യുന്നതായിട്ടില്ല. അഥവാ ഉണ്ടെന്നു പറയുകയാണെങ്കില്‍ അതു നമ്മള്‍ പ്രയോഗിച്ചതിന്‍റെ പിശകാണു്. വണ്ടി കൊണ്ടുചെന്നു് എവിടെയെങ്കിലും ഇടിച്ചിട്ടു പെട്രോളിനെ കുറ്റം പറഞ്ഞാല്‍ പറ്റുമോ? പെട്രോളൊഴിച്ചു വണ്ടി ഓടിക്കാം. അതേ പെട്രോളൊഴിച്ചു അതിനെ കത്തിക്കാം. ഓരോന്നിന്‍റെയും ഗുണങ്ങള്‍ നമ്മള്‍ പ്രയോഗിക്കുന്നതിനനുസരിച്ചു പ്രതിഫലിക്കുന്നു.