സംസ്‌കാരവും സയന്‍സും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അര്‍ത്ഥവും പകരുന്നതു നല്ല സംസ്‌കാരമാണ്. ആ സംസ്‌കാരത്തെ സംരക്ഷിക്കുവാനും ജനങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുവാനും നമുക്കു സയന്‍സിന്റെ സഹായം ആവശ്യമുണ്ട്. സംസ്‌കാരം ശാസ്ത്രത്തിന്റെ കണ്ണാകണം. സയന്‍സ് സംസ്‌കാരത്തിന്റെ കൈകളായിത്തീരണം.