Category / അമൃതവാണി
ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള് മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര് പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. […]
അസ്ഥിരത ജീവിതത്തിന്റെ സ്വഭാവമാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നതായി നമ്മള് എന്നും കേള്‍ക്കാറുണ്ട്. ജീവിതത്തെ ഒരു മത്സരക്കളിയോട് ഉപമിക്കാം. കളിയില്‍ പലപ്പോഴും എന്താണ് സംഭവിക്കുകയെന്നത് അവസാനം വരെ അറിയുവാന്‍ കഴിയില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ കളിക്കാരന്റെ ഓരോ നീക്കവും ജാഗ്രതയോടെ ആയിരിക്കണം. അല്പം അശ്രദ്ധ വന്നാല്‍ അയാള്‍ തോറ്റുപോകും. അതേ സമയം, പ്രതികൂലസാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമ്മള് എത്ര പ്രയത്നിച്ചാലും ജീവിതത്തില്‍ അത്തരം ഘട്ടങ്ങള്‍ വന്നുചേരും. അപ്പോള്‍ അവയെ സ്വീകരീക്കാന്‍ നമ്മള് തയ്യാറാകണം. വാസ്തവത്തില്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ […]
സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.
തന്റെ വിശപ്പിലും മറ്റവന്റെ വേദനയെ ഓർക്കുന്നു. തന്റെ വേദനയിലും മറ്റവനോടുള്ള കാരുണ്യം കാണിക്കുന്നു. ആ ഒരു മനോഭാവമായിരുന്നു നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നത്. ഒന്നു കൂടി ജാഗ്രതയായി എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും

Download Amma App and stay connected to Amma