Tag / ശ്രീ കൃഷ്ണൻ

സ്വാമി തുരീയാമൃതാനന്ദ പുരി നന്ദനസൂനുവാമിക്കൊച്ചുബാലനെകല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ? ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍ആനായബാലകന്മാരിലിളയവന്‍പേലവമായൊരീമേനികണ്ടോ? ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്‍-ത്താരോമെനഞ്ഞീമനോജ്ഞരൂപംതന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍മഞ്ജീരശിഞ്ജിതമെന്നപോലെ! സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീമഞ്ജുളരൂപമുണ്ടാക്കി ദൈവംഅമ്മയശോദയ്ക്കു സമ്മാനമേകുവാ-നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാപൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്വല്ലഭം ചൊല്ലിയാലുള്ളുകാളും! അന്നൊരുഭൂതമീനന്ദാലയംതന്നില്‍മന്ദം പ്രവേശിച്ചു പാല്‍കൊടുത്തുസുന്ദരിയാമിവളാരെന്നുനാമെല്ലാംഅന്തിച്ചുപോയതുമോര്‍മ്മയില്ലേ? പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!വന്നുമലച്ചു മലകണക്കെ,ഘോരാട്ടഹാസം മുഴക്കി മരിച്ചതുംനാമെല്ലാം കണ്ടുമിഴിച്ചതല്ലേ? ചാടായിവന്നതും കാറ്റായിവന്നതുംക്രൂരരാം രാക്ഷസമുഖ്യരല്ലേ?എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടുംഇ,ച്ചാരുമേനി വിയര്‍ത്തതില്ല! ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍നന്മയായ് ദൈവമവതരിച്ചു;ദൈവവരബലമ,ല്ലവനീശ്വരന്‍!പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!

മുരളികയിലൊരുഗാനമുണ്ടോ… രാധശ്രുതിമീട്ടിയീണം കൊരുക്കാംയമനുയിലൊഴുക്കുന്ന കമലപത്രത്തിലെചെറുകവിത നീ കാണ്മതുണ്ടോ…? കൃഷ്ണ!മുരളികയിലൊരുഗാനമുണ്ടോ… പടവുകളിലൊരു നനവു കണ്ടാല്‍ നിൻ്റെ പദകമലമലരടികളോര്‍ക്കുംനിറമയമയില്പീലി കണ്ടാല്‍ – നിൻ്റെ കനകമയതിരുമകുടമോര്‍ക്കും! (മുരളികയിലൊരു…) മമമനസി മലിനതയൊഴിഞ്ഞാല്‍ – അതില്‍തവചരണ മലരിതള്‍ വിരിഞ്ഞാല്‍ അതികുതുകമനുഭൂതിമഗ്നതയിലൊരു പുതിയകൊടുമുടിയിലൊരു കൊടിയുയര്‍ന്നാല്‍,യമുനയുടെയോളത്തിലാന്ദോളനം ചെയ്യു- മരയാലിലയെന്നപോലെ അനവരതമുണര്‍വ്വിലതുലാനന്ദലഹരിയുടെ ജലധിയിലനായാസമൊഴുകും! (മുരളികയിലൊരു…) – സ്വാമി തുരീയാമൃതാനന്ദ പുരി

പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.