സ്വാമി തുരീയാമൃതാനന്ദ പുരി നന്ദനസൂനുവാമിക്കൊച്ചുബാലനെകല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ? ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍ആനായബാലകന്മാരിലിളയവന്‍പേലവമായൊരീമേനികണ്ടോ? ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്-ത്താരോമെനഞ്ഞീമനോജ്ഞരൂപംതന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍മഞ്ജീരശിഞ്ജിതമെന്നപോലെ! സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീമഞ്ജുളരൂപമുണ്ടാക്കി ദൈവംഅമ്മയശോദയ്ക്കു സമ്മാനമേകുവാ-നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാപൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്വല്ലഭം ചൊല്ലിയാലുള്ളുകാളും! അന്നൊരുഭൂതമീനന്ദാലയംതന്നില്‍മന്ദം പ്രവേശിച്ചു പാല്‍കൊടുത്തുസുന്ദരിയാമിവളാരെന്നുനാമെല്ലാംഅന്തിച്ചുപോയതുമോര്‍മ്മയില്ലേ? പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!വന്നുമലച്ചു മലകണക്കെ,ഘോരാട്ടഹാസം മുഴക്കി മരിച്ചതുംനാമെല്ലാം കണ്ടുമിഴിച്ചതല്ലേ? ചാടായിവന്നതും കാറ്റായിവന്നതുംക്രൂരരാം രാക്ഷസമുഖ്യരല്ലേ?എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടുംഇ,ച്ചാരുമേനി വിയര്‍ത്തതില്ല! ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍നന്മയായ് ദൈവമവതരിച്ചു;ദൈവവരബലമ,ല്ലവനീശ്വരന്‍!പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!
നവീനം..
- ലോകത്തിൻ്റെ ശക്തി കേന്ദ്രമാണു സനാതന ധര്‍മ്മം.
- ആനന്ദം നമ്മുടെ ഉള്ളിലാണു്
- ഈശ്വരനോടുള്ള കടമ.
- സ്വാര്‍ത്ഥത വെടിയുക
- കുട്ടികള്‍ക്കു മാതൃകയാവുക
- ദാരിദ്ര്യം എങ്ങനെ മാറ്റാം
- പ്രകൃതിയെ വീണ്ടെടുക്കല്‍
- ധ്യാനം ഭൗതിക ഐശ്വര്യത്തിനും ശാന്തിക്കും മുക്തിക്കും നല്ലതാണു്.
- മനുഷ്യൻ്റെ നിലനില്പു പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.
- ഹൃദയം പങ്കിടുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2025 Amma Malayalam | Love can speak any language
