മക്കളേ, ധര്‍മ്മബോധമുള്ള മനസ്സിലേ ഈശ്വരന്റെ സാമീപ്യം ഉണ്ടാവുകയുള്ളൂ. പണ്ടുള്ളവര്‍ എങ്ങനെയായിരുന്നു? ഒരു പക്ഷിക്കുഞ്ഞിനു വേണ്ടി സ്വന്തം ജീവന് പോലും ബലി കഴിക്കുവാന്‍ അവര്‍ തയ്യാറായിരുന്നു. ഈ ധര്മ്മബോധമാണു നമ്മളെ ഈശ്വരനോടു്, പരമാത്മാവിനോടു് അടുപ്പിക്കുന്നതു്. നമ്മുടെ വിശാലമായ മനസ്സാണു് അവിടുത്തെ സാമീപ്യത്തിനു നമ്മെ അര്ഹരാക്കുന്നതു്, ഈശ്വരന്റെ ഗുണങ്ങളെ നമ്മില്‍ പ്രതിഫലിപ്പിക്കുന്നതു്. ഈ ധര്‍മ്മബോധമുള്ള മനസ്സു് നമ്മളിലിരിക്കുന്ന ഈശ്വരീയ ഗുണങ്ങളെ വളര്‍ത്തും. വിത്തിനെ വളര്‍ത്തി വൃക്ഷമാക്കുന്ന വളം പോലെയാണു് ഈ നല്ല പ്രവൃത്തികള്‍, നല്ല ഗുണങ്ങള്‍. സ്വാര്‍ത്ഥത മുറ്റിയ മനസ്സില്‍ […]
Tag / മനസ്സു്
അമ്മ ക്രമേണ പൂര്‍വ്വാവസ്ഥ പ്രാപിച്ചുവെന്നു കണ്ടപ്പോള്‍ വീണ്ടും ചോദ്യശരങ്ങൾ ഉതിരുകയായി.”അമ്മേ, അമ്മ പറഞ്ഞല്ലോ ഏകാഗ്രതയാണു മനസ്സിന്റെ നിശ്ചലത കൈവരുത്തുന്നതെന്ന്. ഗവേഷണത്തിനും പരീക്ഷണത്തിനുമായി മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയും ശാസ്ത്രജ്ഞന്മാര് ഏകാഗ്രതയോടെ പരിശ്രമിക്കാറുണ്ടല്ലോ. അത്ര കണ്ടുള്ള ഏകാഗ്രത അവരുടെ മനസ്സിനു നിശ്ചലത കൈവരുത്തുന്നില്ലേ? അതും അമ്മ പറയുന്ന നിശ്ചലതയും രണ്ടും ഒന്നാണോ, അതോ രണ്ടാണോ?” ”മിടുക്കന്! മോനേ, രണ്ടും മനസ്സിന്റെ നിശ്ചലത തന്നെയെങ്കിലും അവരുടെ അനുഭവങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രജ്ഞനു പരീക്ഷണ ശാലയില്‍ ഏകാഗ്രത ഉണ്ടായേക്കും. അതു് […]
മക്കളേ, ഇന്നു നമ്മുടെ മനസ്സു് ഭൗതിക വിഷയങ്ങളില്‍ ഒട്ടി നില്ക്കുകയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു്. ഇതുമൂലം ഈശ്വരനു വസിക്കുവാന്‍ നമ്മില്‍ ഇടമില്ല. അതിനാല്‍ ഇവയില്‍ നിന്നെല്ലാം മോചനം നേടി മനസ്സിനെ ശുദ്ധീകരിക്കുന്നതിനും ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിനും വേണ്ടിയാണു ഗുരുകുലങ്ങളില്‍ പോകുന്നതും ഗുരുക്കന്മാരെ ആശ്രയിക്കുന്നതും. എന്നാല്‍ ഇന്നു നമ്മള് അവിടെ എത്തിയാലും സമ്പത്തിനുവേണ്ടിയാണു പ്രാര്ത്ഥിക്കാറുള്ളതു്. ‘എനിക്കു് ഈശ്വരനോടു വലിയ പ്രേമമാണു്, ഇഷ്ടമാണു്’ എന്നൊക്കെ പറയും. പക്ഷേ, മനസ്സിനെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന വസ്തുക്കളെ സമര്‍പ്പിക്കാന്‍ നാം തയ്യാറാകണം. അപ്പോള്‍ മാത്രമേ നമ്മളിലെ […]
ഒരു ഭര്‍ത്താവും ഭാര്യയോടു പറയാറില്ല, ”എടീ, നാളെ പത്തു മണിക്കു നിന്നെ ഞാന്‍ സ്നേഹിക്കാം. നാളെ അഞ്ചു മണിക്കു സ്നേഹിക്കാം” എന്നു്. അഥവാ ഇങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വാക്കില്‍ നിന്നുതന്നെ വ്യക്തമാണു്, അവിടെ സ്നേഹമില്ല എന്നതു്. സ്നേഹം പിന്നീടു വന്നു ചേരുന്നതോ ചേര്‍ക്കപ്പെടേണ്ടതോ അല്ല. സ്നേഹം ഇപ്പോള്‍ ഇവിടെയാണു്. ഇന്നു നമ്മുടെ ശരീരം മുകളിലേക്കും വശങ്ങളിലേക്കും വളര്‍ന്നു. എന്നാല്‍, മനസ്സുമാത്രം വളര്‍ന്നിട്ടില്ല എന്നതാണു വാസ്തവം. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള് കുഞ്ഞാകണം. കഞ്ഞിനേ വളരാന്‍ […]
ഓരോ ചിന്തയും ഓരോ വികാരവും മാനസ തടാകത്തിലേക്കു് എറിയുന്ന ഓരോ കല്ലുപോലെയാണു്. അതവിടെ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്ന ഉപരിതലം കാരണം നമുക്കു് അടിത്തട്ടു വേണ്ടപോലെ കാണാന്‍ കഴിയാതെ വരുന്നു. മനസ്സു് മനസ്സു് ഒരിക്കലും വെറുതെ ഇരിക്കുകയില്ല. ഒന്നുകില്‍ ഏതെങ്കിലും ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള വെമ്പല്‍. അല്ലെങ്കില്‍ ക്രോധം, അസൂയ, മമത. അതുമല്ലെങ്കില്‍ വിദ്വേഷം. ഒന്നും ഇല്ലെങ്കില്‍ പഴയകാലത്തെ സ്മരണകള്‍ തിങ്ങി കയറുകയായി. മധുരസ്മരണകള്, കയ്പേറിയ അനുഭവങ്ങള്‍. സന്തോഷംകൊണ്ടു മതിമറന്ന നിമിഷങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള പശ്ചാത്താപം. പ്രതികാരചിന്ത. ഇങ്ങനെ […]

Download Amma App and stay connected to Amma