മിഥുനമാസപ്പുലരി. രാവിലെ എട്ടു മണിയോടു കൂടി രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴ ഏതാണ്ടു ശമിച്ചിരിക്കുന്നു. കാര്‍മേഘാവൃതമായ ആകാശം എപ്പോള്‍ വേണമെങ്കിലും പെയ്യാന്‍ ഒരുങ്ങിനില്ക്കുകയാണ്. ആശ്രമമുറ്റമാകെ മഴവെള്ളം തളംകെട്ടി നില്ക്കുന്നു. പശ്ചിമ സാഗരത്തിൻ്റെ തിരമാലകളുയര്‍ത്തുന്ന ഗര്‍ജ്ജനം, ആശ്രമത്തിൻ്റെ പ്രശാന്തിയെ ഭഞ്ജിക്കാന്‍ വിഫലയത്‌നം നടത്തുകയാണെന്നു തോന്നും. സാധാരണയായി വെളുപ്പിനു നാലഞ്ചു മണിയോടുകൂടി തീരുന്ന ദേവീഭാവ ദര്‍ശനം കനത്ത പേമാരി കാരണം രാത്രി ഒരു മണിക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ കളരിയുടെ വരാന്തയില്‍, തലേന്നു ഭാവദര്‍ശനത്തിനെത്തിയ ഒരു വ്യക്തി മാത്രം ഇരിപ്പുണ്ട്. […]
Tag / അമ്മ
നമ്മുടെ ജീവിതത്തിലും അവശ്യം വേണ്ടതു ക്ഷമതന്നെയാണു്. ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്. ഒരു ചെടിയിലെ പൂമൊട്ടു വലിച്ചു നിവര്‍ത്തിയാല്‍, പൂവിൻ്റെ പരിമളവും ഭംഗിയും അറിയുവാന്‍കഴിയില്ല. സ്വാഭാവികമായി വിടരുവാന്‍ അനുവദിച്ചാല്‍ മാത്രമേ, അതറിയുവാന്‍ സാധിക്കൂ. അതുപോലെ, ജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ക്ഷമ കൂടാതെ കഴിയില്ല. ജീവിതം സന്തോഷഭരിതം ആക്കിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേണ്ട പ്രഥമഗുണം ക്ഷമ തന്നെയാണു്. ഒരു ഗ്രാമത്തിലുള്ള ജനങ്ങള്‍ മുഴുവന്‍ ഐക്യതയോടെയും ശാന്തിയോടെയും ജീവിക്കുന്നതായി കണ്ടു. ആ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം, ഇതിനു സാധിച്ചതു്, അവര്‍ക്കെല്ലാം മാതൃകയായി ഒരു കുടുംബം അവിടെ […]
ധാര്‍മ്മികാചാരസംഹിത മനുഷ്യരാശി മുഴുവനും നമ്മുടെ കുടുംബമെന്നു നാം കരുതുന്നു. ദയയും ഉദാരതയും നാം ശീലിക്കേണ്ടതുണ്ടു്. നമ്മുടെ ജീവിതം കേവലം നമുക്കുവേണ്ടി മാത്രമാകരുതു്, നമ്മുടെ സേവനം നാം ലോകത്തിനു് അര്‍പ്പിക്കണം. ആ സേവനവീഥിയില്‍, കൊച്ചുകുട്ടികളെയും പ്രായമായവരെയും ദരിദ്രരെയും അഗതികളെയും വികലാംഗരെയും സമൂഹത്തില്‍നിന്നു് ഒറ്റപ്പെട്ടവരെയും കഷ്ടതയനുഭവിക്കുന്ന ഏതൊരാളെയും നാം വിസ്മരിച്ചുകൂടാ. ഒരു മനുഷ്യനും രണ്ടാംകിട പൗരനായിക്കരുതപ്പെടാന്‍ പാടില്ല. ഒരു രീതിയിലും ചൂഷണം ചെയ്യപ്പെടാനും പാടില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായ പങ്കാളിത്തം വേണം. നമ്മള്‍ യാതൊരു തരത്തിലുള്ള ലൈംഗികമായ ദുരാചരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതു്. […]
നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിതു്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം, മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ചു പ്രസംഗിക്കാനുണ്ടു്. സൂര്യനുകീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും പ്രസംഗിക്കാന്‍ അധികാരമുണ്ടെന്നാണു് എല്ലാവരുടെയും ഭാവം. ഇതു പറയുമ്പോള്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണു് ഓര്‍മ്മ വരുന്നതു്. ദ്രോണാചാര്യര്‍ കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം, ആദ്യത്തെ പാഠം ‘ക്ഷമ’യായിരുന്നു. ഒരു ദിവസം ഗുരു ശിഷ്യരെയെല്ലാം വിളിച്ചിട്ടു് അതുവരെ പഠിപ്പിച്ച പാഠങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുവാന്‍ പറഞ്ഞു. ഓരോരുത്തരും അവര്‍ പഠിച്ച […]
ഈശ്വരപൂജയ്ക്കായി, നാം ഉപയോഗിക്കുന്നതെന്തും ഏറ്റവും നല്ലതായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. ചീഞ്ഞ പഴങ്ങളോ വാടിയ പൂക്കളോ വൃത്തിയില്ലാത്ത പാത്രങ്ങളോ ഒന്നും നമ്മള്‍ ഒരിക്കലും ഈശ്വരപൂജയ്ക്കു് ഉപയോഗിക്കാറില്ല. നാം എത്ര ശ്രദ്ധയോടുകൂടി റോഡു മുറിച്ചു കടക്കുവാന്‍ ശ്രമിച്ചാലും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധകൊണ്ടു നമുക്കു് അപകടം ഉണ്ടാകാം. കര്‍മ്മഫലത്തെ നിയന്ത്രിക്കുന്ന എല്ലാ ഘടകങ്ങളും നമുക്കു് അനുകൂലമായിത്തീരാന്‍ ഈശ്വരകൃപ ഉണ്ടായേ കഴിയൂ എന്നു പറയുന്നതു് അതുകൊണ്ടാണു് . അതിനുള്ള എളുപ്പവഴി, എല്ലാ കര്‍മ്മങ്ങളും ഈശ്വരപൂജ ആയി ചെയ്യുക എന്നതാണു്. ഓരോ കര്‍മ്മവും […]

Download Amma App and stay connected to Amma