പ്രശാന്ത് IAS പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്, ഗോവിന്ദന് മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല് കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന് അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി. സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം […]
Tag / ക്ഷമ
• ജന്മദിനസന്ദേശം 1995 • മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്. ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്. സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന് ബിസിനസ്സാക്കി […]
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]
കരിന്‍ സാന്‍ഡ്ബെര്‍ഗ് 1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്. ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ […]
ചില മക്കള്‍ വിഷമത്തോടെവന്നു പറഞ്ഞു, ‘അവരോടു് ആരോ പറഞ്ഞുവത്രേ സഹസ്രനാമം ചൊല്ലി ദേവിയെ പ്രീതിപ്പെടുത്തുന്നവര്‍ കള്ളന്മാരാണെന്നു്.’ ഒരുപക്ഷേ പ്രാര്‍ത്ഥനകളുടെ പേരില്‍ ആഡംബരത്തിനായി ചിലര്‍ പണം വാരിക്കോരി ചെലവു ചെയ്യുന്നതു കണ്ടിട്ടായിരിക്കാം അങ്ങനെ പറഞ്ഞതു്. അല്ലെങ്കില്‍ സഹസ്രനാമം ജപിക്കുന്നതു് ആകാശത്തിരിക്കുന്ന ഏതെങ്കിലും ഈശ്വരനെ പ്രീതിപ്പെടുത്താനാണെന്നു ചിന്തിച്ചിരിക്കാം. എന്നാല്‍ നമ്മള് സഹസ്രനാമം ചൊല്ലുന്നതു് നമ്മളിലെ ചൈതന്യത്തെ ഉണര്‍ത്താനാണു്. അന്തരീക്ഷത്തിനു മുകളിലിരിക്കുന്ന ഏതെങ്കിലും ഒരീശ്വരനെ പ്രീതിപ്പെടുത്തുവാനല്ല. എല്ലായിടവും നിറഞ്ഞുനില്ക്കുന്ന ഈശ്വരന് നമ്മുടെ ഹൃദയത്തിലും വസിക്കുന്നു. ആ ഈശ്വരീയ തലത്തിലേക്കു നമ്മെ ഉണര്‍ത്തുവാനുള്ള […]

Download Amma App and stay connected to Amma