ഇന്നു നമ്മുടെ മനസ്സു് കഴിഞ്ഞതിലും വരാന്‍ പോകുന്നതിലുമാണു്. ഇതുമൂലം നഷ്ടമാകുന്നതു്, ആനന്ദിക്കുവാനുള്ള ഈ നിമിഷമാണു്. ഒരിക്കല്‍ ഒരാള്‍ ഐസ്ക്രീം വാങ്ങിക്കഴിക്കുവാന്‍ മുന്നില്‍ വച്ചു. ഒരു സ്പൂണ്‍ ഐസ്ക്രീം എടുത്തു വായിലിട്ടു. എന്നിട്ടു ചിന്തിച്ചു തുടങ്ങി, ‘ചെറുതായി ഇപ്പോഴും തലവേദനയുണ്ടു്. രാവിലെ മുതല്‍ തുടങ്ങിയതാണു്. ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. എല്ലാം തുറന്നുവച്ചിരിക്കുകയായിരുന്നു. അതില്‍ വല്ല പല്ലിയോ മറ്റോ വീണിട്ടുണ്ടാകുമോ. ആ ഹോട്ടലിൻ്റെ അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ എത്രമാത്രം ആഭരണങ്ങളാണുള്ളതു്. അതിൻ്റെ എതിര്‍വശത്തുള്ള തുണിക്കടയില്‍ തൂക്കിയിരിക്കുന്ന വസ്ത്രങ്ങള്‍; […]
Category / സന്ദേശങ്ങൾ
അടുത്ത ശ്വാസം നമ്മുടെതെന്നു പറയുവാന്‍ നമുക്കാവില്ല. അതിനാല്‍ മക്കള്‍, ഒരു നിമിഷം പോലും ദുഃഖിച്ചു കളയാതെ സന്തോഷിക്കുവാന്‍ ശ്രമിക്കണം. അതിനു് ഈ ‘ഞാനി’നെ വിടാതെ പറ്റില്ല. ഈ അറിവു് ഋഷികള്‍ നമുക്കു കനിഞ്ഞരുളിയ വരപ്രസാദമാണു്. ഇനി ഒരു നിമിഷം പോലും നഷ്ടമാക്കാതെ, ഈ ജ്ഞാനത്തോടെ ജീവിക്കുവാന്‍ മക്കള്‍ തയ്യാറാകണം. അതില്ലയെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമായിത്തീരും. നാളെയാകട്ടെ എന്നു ചിന്തിക്കുവാന്‍ പാടില്ല. കാരണം നാളത്തെ ജീവിതം എന്നതു വെറും ഒരു സ്വപ്‌നം മാത്രമാണു്. എന്തിനു്, ഇപ്പോള്‍ തന്നെ, നമ്മള്‍ വെറും […]
നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും. കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും. പല […]
മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്. ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല. നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും […]
ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിതത്തിനു പൂര്‍ണ്ണത കൈവരികയുള്ളൂ. ഇതിൻ്റെ അഭാവമാണു്, ഇന്നുള്ള പ്രശ്‌നങ്ങള്‍ക്കു കാരണം. ആദ്ധ്യാത്മികത കൂടാതെ ലോകത്തുനിന്നും അശാന്തിയകറ്റുവാന്‍ കഴിയില്ല. വളരെ പ്രശസ്തയായ ഒരു സിനിമാനടി ഈയിടെ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞു കേട്ടു. സ്നേഹിക്കുവാന്‍ ആരും ഉണ്ടായില്ലത്രേ. പ്രതീക്ഷിച്ച വ്യക്തിയില്‍നിന്നും സ്നേഹം കിട്ടാതെ വന്നാല്‍ പിന്നെ ജീവിതമില്ല. അതാണിന്നത്തെ ലോകം. എന്നാല്‍ ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടാല്‍ ഇതു സംഭവിക്കില്ല. എന്താണു യഥാര്‍ത്ഥജീവിതമെന്നും എന്താണു യഥാര്‍ത്ഥ സ്നേഹമെന്നും അതു നമ്മെ പഠിപ്പിക്കും. മനുഷ്യനെ മരണത്തിലേക്കു തള്ളിവിടാതെ, അമരത്വത്തിലേക്കു നയിക്കുന്ന […]

Download Amma App and stay connected to Amma