Category / സന്ദേശങ്ങൾ

• ജന്മദിനസന്ദേശം 1995 • മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്. ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്. സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കി […]

കിളികള്‍ ഉണക്കചുള്ളിക്കമ്പിലിരുന്നു് ഇര കഴിക്കും ഉറങ്ങും എന്നാല്‍ അതിനറിയാം, ഒരു കാറ്റുവന്നാല്‍ ചുള്ളിക്കമ്പു കാറ്റിനെ ചെറുത്തുനിന്നു് അതിനു താങ്ങാവില്ല, അതൊടിഞ്ഞുവീഴും എന്നു്. അതിനാല്‍ കിളി എപ്പോഴും ജാഗ്രതയോടെയിരിക്കും. ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായിരിക്കും. പ്രാപഞ്ചികലോകവും ഈ ഉണക്കചുള്ളിക്കമ്പുപോലെയാണു്. ഏതു നിമിഷവും അവ നഷ്ടമാകും. ആ സമയം ദുഃഖിച്ചു തളരാതിരിക്കണമെങ്കില്‍ നമ്മള്‍ എപ്പോഴും ആ പരമതത്ത്വത്തെ വിടാതെ മുറുകെ പിടിക്കണം. വീടിനു തീ പിടിച്ചാല്‍, നാളെ അണയ്ക്കാം എന്നു പറഞ്ഞു് ആരും കാത്തു നില്ക്കാറില്ല. ഉടനെ അണയ്ക്കും. ഇന്നു […]

ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]

• ജന്മദിനസന്ദേശം 1994 •പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ അമൃതത്വത്തിൻ്റെ മക്കള്‍ക്കു നമസ്‌കാരം. അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കള്‍ എല്ലാവരും ഇന്നിവിടെ എത്തിയിരിക്കുന്നു. പക്ഷേ, അമ്മയ്ക്കു് ഇന്നത്തെ ദിവസത്തിനു മറ്റുള്ള ദിവസങ്ങളില്‍നിന്നും യാതൊരു പ്രത്യേകതയും കാണുവാന്‍ സാധിക്കുന്നില്ല. ആകാശത്തിനു പ്രത്യേകിച്ചൊരു ദിവസമില്ല. പകലിനും രാത്രിക്കുമെല്ലാം സാക്ഷിയായി, ആകാശം നിലകൊള്ളുന്നു. ഈ കെട്ടിടംവയ്ക്കുന്നതിനു മുന്‍പു് ഇവിടെ ആകാശമുണ്ടായിരുന്നു. ഇതു വച്ചപ്പോഴും ഇവിടെ ആകാശമുണ്ടു്. ഇതു പൊളിക്കുമ്പോഴും ആകാശം ഇവിടെത്തന്നെയുണ്ടാകും. ആകാശത്തിനു് ഒരിക്കലും മാറ്റമില്ല. ഈ ആകാശത്തിലാണു് എല്ലാം നിലനില്ക്കുന്നതു്. എന്നാല്‍, ഇതിനെ […]

മുൻപുണ്ടായിട്ടുള്ള ഭൂകമ്പത്തെക്കുറിച്ചു വീണ്ടും ഓര്‍ത്തുപോകുന്നു. ഇനി അതിനെക്കറിച്ചു പറഞ്ഞിട്ടെന്തു ഫലം. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുകയാണു് ഇപ്പോഴത്തെ ആവശ്യം. ഭക്തര്‍ മക്കള്‍ ഓരോരുത്തരും ആവുംവിധം സഹായം ചെയ്യാന്‍ തയ്യാറാകണം. ഗൃഹസ്ഥാശ്രമജീവിതത്തില്‍ ദാനധര്‍മ്മം അത്യാവശ്യമാണു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ത്തുപോകുകയാണു്. ഒരിക്കല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പോയി. കൂട്ടുകാരന്‍ പറഞ്ഞു, നിങ്ങള്‍ ഈ രാഷ്ട്രീയത്തില്‍ ചേരരുതു്. ചേര്‍ന്നാല്‍ നിങ്ങള്‍ക്കുള്ളതു ധര്‍മ്മം ചെയ്യേണ്ടിവരും. ‘ചെയ്യാമല്ലോ?’ ‘നിങ്ങള്‍ക്കു രണ്ടു കാറുണ്ടെങ്കില്‍ ഒരു കാറു ദാനം ചെയ്യണം’. ‘അതിനെന്താ ചെയ്യാമല്ലോ? തീര്‍ച്ചയായും ചെയ്യും.’ […]