Tag / ശാന്തി

”ഋഷി, ജീവിതത്തെ നിരസിക്കുകയല്ല മറിച്ചു്, ആനന്ദപൂര്‍വ്വം ആഞ്ഞു പുല്കി അതുമായി ലയിച്ചു് ഒന്നാവുകയാണു ചെയ്യുന്നത്. ജീവിതം അവര്‍ക്കു് ഒരു സമരമായിരുന്നില്ല. ഭൗതിക ശാസ്ത്രജ്ഞന്‍ ജീവിതത്തെ എതിര്‍ത്തു കീഴടക്കാന്‍ യത്‌നിക്കുന്നു. ഋഷി ജീവിത പ്രവാഹത്തില്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയാണ്. എവിടേക്കെന്നു വച്ചാല്‍ അവിടേക്കു തന്നെ ഒഴുക്കിക്കൊണ്ടു പോകാന്‍ അനുവദിക്കുകയാണ്.” ”ശാസ്ത്രജ്ഞന്‍ ബാഹ്യ പ്രകൃതിയെയാണു് ആന്തര പ്രകൃതിയെക്കാളേറെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. സമഗ്രതയെയല്ല, അവയവങ്ങളെ കുറിച്ച് അറിയാനാണയാള്‍ക്കു താല്‍പര്യം. പുറം ലോകത്തില്‍ ശ്രദ്ധയത്രയും കൊടുക്കുന്ന ശാസ്ത്രജ്ഞനു തന്റെ തന്നെ ആന്തര സത്തയെ കുറിച്ചു് […]

സാധാരണ പറയാറുണ്ടു്, പ്രകൃതി, വികൃതി, സംസ്‌കൃതി എന്നു്. നാലുപേര്‍ക്കു് ഓരോ റൊട്ടി കിട്ടി. ഒന്നാമന്‍ അതു കിട്ടിയ ഉടനെ കഴിച്ചു. രണ്ടാമന്‍ മൂന്നാമന്റെതുകൂടി തട്ടി എടുത്തു കഴിച്ചു. നാലാമനാകട്ടെ തനിക്കു കിട്ടിയതിന്റെ പകുതി നഷ്ടമായവനുകൂടി നല്കി, പങ്കിട്ടു കഴിച്ചു. ഒന്നാമന്റെ പെരുമാറ്റത്തെ പ്രകൃതി എന്നുപറയാം. തന്റെ സുഖത്തെമാത്രം ചിന്തിക്കുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നുമില്ല, സഹായിക്കുന്നുമില്ല. രണ്ടാമന്റെ പെരുമാറ്റത്തെ വികൃതി എന്നുപറയാം. കാരണം മറ്റുള്ളവരെ കഷ്ടപ്പെടുത്തിയും സ്വാര്‍ത്ഥത നോക്കുന്നു. നാലാമന്റെ പെരുമാറ്റമാണു സംസ്‌കൃതി. തനിക്കുള്ളതുപോലും ഇല്ലാത്തവര്‍ക്കു നല്കി. തന്റെ സുഖത്തിലുമുപരി […]

”മക്കളേ, സ്നേഹമാണു നമ്മുടെയൊക്കെ സഹജസ്വഭാവം. സത്യത്തില്‍ നമ്മുടെ തനിമ ശുദ്ധസ്നേഹമാണ്. ആ ദിവ്യസ്നേഹമാണു നമ്മളിലെല്ലാം ചൈതന്യം പകരുന്നത്. അതിന്റെ പലവിധത്തിലുള്ള പ്രകാശനമാണു നമ്മുടെ ഓരോ പ്രവൃത്തിയിലും കൂടി പ്രകടമാകുന്നത്.” ”ശാസ്ത്രജ്ഞനു തന്റെ പരീക്ഷണത്തോടു പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അതു തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥ ജീവിതവുമായി അയാള്‍ക്കു ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണു് […]

മക്കളേ, പലപ്പോഴും നമ്മള്‍ സംസാരിക്കുമ്പോള്‍ പറയാറുണ്ടു്, ‘ഓ, ഞാന്‍ വിചാരിച്ചതു കൊണ്ടു മാത്രം അതു നടന്നു. എന്റെ ഇച്ഛ കൊണ്ടു നടന്നു.’ വാസ്തവത്തില്‍ നമ്മുടെ ഇച്ഛ പ്രകാരമാണോ കാര്യങ്ങള്‍ നടക്കുന്നതു്. ‘ദാ ഞാന്‍ വരുന്നു’ എന്നു് മുറിയില്‍ നിന്നും വിളിച്ചു പറയും. പക്ഷേ, പത്തു ചുവടു വച്ചു കഴിയുമ്പോഴേക്കും ആള്‍ കുഴഞ്ഞു വീണു. ഹാര്‍ട്ട് അറ്റാക്ക്. നമ്മുടെ ഇച്ഛയാണു് നടക്കുന്നതെങ്കില്‍, നമ്മള്‍ പറഞ്ഞതു പോലെ അവിടെ എത്തേണ്ടതല്ലേ. ഇതു മനസ്സിലാക്കി നമ്മള്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കണം. […]

നമ്മുടെ കര്‍മ്മമല്ല, ഈശ്വര കൃപയാണു് എല്ലാ വിജയത്തിനും അടിസ്ഥാനം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മുടെ കര്‍മ്മം കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ വരും. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ മാത്രമേ, പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. നമുക്കു നന്നായറിയാം, നമ്മള്‍ എത്ര ശ്രദ്ധവച്ചു റോഡു കുറുകെ കടന്നാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ അശ്രദ്ധയോടെയാണു വാഹനമോടിക്കുന്നതെങ്കില്‍ നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ, നമ്മള്‍ വളരെ ശ്രദ്ധയോടെ എല്ലാ ട്രാഫിക്കു നിയമങ്ങളും പാലിച്ചു വാഹനമോടിക്കുകയാണെന്നിരിക്കട്ടെ, എന്നാലും മദ്യപനായ ഡ്രൈവര്‍ ഓടിക്കുന്ന, […]