അമ്മയുടെ ജന്മദിന സന്ദേശത്തിൽ നിന്ന് – അമൃത വര്ഷം 6527 സെപ്തംബർ 2018 – അമൃതപുരി ഒരു മഹാപ്രളയത്തിനു സാക്ഷിയായതിന്റെ ഞെട്ടലില്‍ കേരളം ഇപ്പോഴും തരിച്ചു നില്‍ക്കുകയാണു്. ഈ അവസരത്തില്‍, വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. അവസരത്തിനൊത്ത് ഉയരുവാനും മനസ്സിരുത്തി ചിന്തിക്കുവാനും കര്‍മ്മനിരതരാകുവാനുമാണ് ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു്. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ളതു്. ജീവനും ജീവിതവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവരുടെ ദുഃഖത്തില്‍ അമ്മ പങ്കുചേരുന്നു, അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകുവാന്‍ അമ്മ പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നു. […]
Author / amrita
അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്‌പോയും കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും പ്രതീക്ഷയുടെ ദീപസ്തംഭമാണ്. ആ സ്‌നേഹം എപ്പോഴും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന്
ജനനമരണങ്ങൾ ഇല്ലാത്ത സർവ്വേശ്വരൻ ഒരു മനുഷ്യ ശിശുവായി മധുരയിൽ വന്നുപിറന്ന പുണ്യദിനമാണ് അഷ്ടമി രോഹിണി. ഭഗവാൻ അവതരിക്കുന്ന സമയത്ത് ചുറ്റും പ്രകാശം പരന്നു, ദിക്കുകൾ തെളിഞ്ഞു, മനുഷ്യ മനസ്സുകൾ പ്രസന്നമായി, ചെടികളും വൃക്ഷങ്ങളും പുഷ്പിച്ചു, വസുദേവരുടെ കാലുകളിലെ ചങ്ങലക്കെട്ടുകൾ താനെ അഴിഞ്ഞു, തടവറയുടെ കവാടങ്ങൾ തുറന്നു, ഉണ്ണിക്കണ്ണനുമായി മുന്നോട്ടു നടന്ന വസുദേവർക്കുവേണ്ടി യമുനാനദി വഴിമാറിക്കൊടുത്തു എന്നെല്ലാമാണ് ഭാഗവതത്തിൽ പറയുന്നത്. ഭഗവാൻ അവതരിക്കുമ്പോൾ ബാഹ്യമായ മാറ്റങ്ങളോടൊപ്പം നമ്മുടെ ഉള്ളിലും ജ്ഞാനത്തിൻ്റെ പ്രകാശം പരക്കുകയാണ്. വസുദേവരെ പോലെ ഭഗവാനേ ഹൃദയത്തോട് […]
അമൃതപുരി: അമൃതാനന്ദമയിമഠം യുവജനസംഘടനയായ അയുദ്ധിന്‍റെ ആഭിമുഖ്യത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച 24 മണിക്കൂര്‍ പ്രളയ രക്ഷാ ഹെല്‍പ്പ് ലൈന്‍ അതിന്‍റെ പ്രവര്‍ത്തന മികവിനാല്‍ ലോകത്തിനു മാതൃകയായി. ഫോണ്‍ മുഖേനയുള്ള 12000 ത്തില്‍പരം കോളുകള്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന13000 ല്‍പരം സഹായ അഭ്യര്‍ഥനകളും ഫലപ്രദമായി ഏകോപിപ്പിച്ച് മുഴുവന്‍ കോളുകളും തടസ്സമില്ലാതെ സ്വീകരിച്ച് അവ അര്‍ഹിക്കുന പ്രാധ്യാന്യത്തോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി കൈമാറാന്‍ ഈ ഹെല്പ് ലൈനിലൂടെ സാധിച്ചു. മൂന്നു ഷിഫ്ടുകളിലായി അമൃതപുരി കാമ്പസിലെ […]
ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ നമ്മുടെ ഉള്ളിലെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തംപൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണുയോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനഃപ്രസാദവും മൂല്യബോധവും വളര്‍ത്താനും യോഗ പ്രയോജനപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ജീവിതശൈലീരോഗങ്ങളും മനോജന്യരോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെപ്രസക്തിയും പ്രചാരവും അനുദിനംവളരുകയാണ്. ഭാരതത്തിന്റെ മണ്ണില്‍ വികസിച്ചുവന്ന ഒരു ശാസ്ത്രമെന്നനിലയില്‍ യോഗയുടെ പ്രചാരം ഓരോ ഭാരതീയനിലും അഭിമാനം ഉണര്‍ത്തുന്നു. സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേക മേന്മയെന്തെന്ന് പലരും ചോദിക്കാറുണ്ട്. ഏതുരീതിയിലുള്ളവ്യായാമവും ശരീരത്തിനുംമനസ്സിനും നിരവധിപ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്നപ്രയോജനങ്ങള്‍ സാധാരണ വ്യായാമങ്ങളില്‍നിന്ന് […]

Download Amma App and stay connected to Amma