Author / amrita

സ്വാമി ജയേന്ദ്ര സരസ്വതിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ‘ഞാൻ ശരീരമല്ല, സർവതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്’ എന്നറിയുന്ന സന്ന്യാസിയുടെ ശരീരത്യാഗത്തിൽ ദുഃഖിക്കാൻ പാടുണ്ടോയെന്നു സംശയം തോന്നിയേക്കാം. ആത്യന്തികമായ സത്യം അതാണെങ്കിലും ഭൗതികതലത്തിൽ ചിന്തിക്കുമ്പോൾ, ദേഹവിയോഗം ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ജയേന്ദ്ര സരസ്വതിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ ഹൃദയത്തിലും അതിലുപരി സനാതനധർമത്തിന്റെ വക്താവെന്ന നിലയിൽ ഭാരതത്തിനും സംഭവിച്ചിരിക്കുന്നതു വലിയ നഷ്ടമാണ്. അതൊരു വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. വേദവേദാംഗപാരംഗതനായിരുന്നു ജയേന്ദ്ര സരസ്വതി. ശ്രുതിയുടെ പരമതാൽപര്യമായ വേദാന്ത ദർശനത്തിന്റെ ആധികാരിക വക്താവായിരുന്നു അദ്ദേഹം. […]

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64 ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട് സത്യധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മള്‍ ഒരോരുത്തരും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവണമെന്ന് ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷയും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരി. അമ്മയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര പട്ടിക വര്‍ഗ്ഗ മന്ത്രി ജുവല്‍ ഒറോമില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അമ്മ ചെയ്യുന്ന വലിയ സേവനങ്ങള്‍ക്കൊപ്പം ഒരു അണ്ണാന്‍ കുഞ്ഞിന്റേതു […]

അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന […]

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64 അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള്‍ നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ […]

8 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64 എല്ലാവര്‍ക്കും ഒരേ പോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്ത് അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മഠം ഇതാണ് ചെയ്യുന്നത്, സാധാരണക്കാരുടെ ജീവിതത്തിനാണ് പരിവര്‍ത്തനം വരുത്തുന്നത്. അമ്മയുടെ 64 ാം ജന്മദിനത്തോടനുബന്ധിച്ച് അമൃതാനന്ദമയി മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു […]