Author / amrita

അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവുമാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാർഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു. അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാർഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. 892 ബിരുദ വിദ്യാർഥികളും 486 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴു […]

മാർച്ച് 23 2019, അമൃതപുരി മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു. “മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ  തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം‌ നന്ദി അറിയിക്കുന്നു. ഈ സ്നേഹവും […]

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അമൃതാനന്ദമയി മഠം നല്‍കും. രാജ്യത്തെ സംരക്ഷിക്കുകയെന്ന ധര്‍മനിര്‍വഹണത്തിനിടയില്‍ വീരമൃത്യു പുല്‍കിയവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ ധര്‍മമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ മനസുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 2019ലെ ഭാരതയാത്രയുടെ ഭാഗമായി അമൃതാനന്ദമയിയുടെ മൈസൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ പ്രഖ്യാപനം.

ശബരിമല വിശ്വാസ സംരക്ഷണത്തിനായുള്ള അയ്യപ്പ ഭക്തസംഗമത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് അമ്മ നൽകിയ സന്ദേശം 20 ജനുവരി 2019 “…അയ്യപ്പശാസ്താവേ കീ ജയ് ശരണമയ്യപ്പ സ്വാമിയേകീ ജയ്….” “…ശിവനേ….ശിവനേ….ശിവനേ.. …..” “പ്രേമ സ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമഃസ്ക്കാരം. ക്ഷണിച്ച ആചാര്യന്മാർക്കും നമഃസ്ക്കാരം.” “ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ ഏറ്റവും ദൗർഭാഗ്യകരമാണ്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം. ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. […]

20 നവംബർ 2018 , അബുദാബി ആഗോള ഇന്റർനെറ്റ് ഉപയോക്താക്കളിൽ 25 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. ഇതിൽ 80 കോടിയിലധികം പേർ ലൈംഗീക ചൂഷണങ്ങൾക്കും മറ്റും ഇരയാകുന്നു. 2015 ൽ മൈക്രോസോഫ്ട് നടത്തിയ പഠനത്തിൽ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ്  ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഒരു ശാശ്വതപരിഹാരം കണ്ടെത്തുവാനായി  അബുദാബി കിരീടാവകാശിയുടെ രക്ഷകർതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മ – ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള മത സാമൂഹിക […]