ശിവലിഗം ഒരു മതത്തിന്‍ടെ പ്രതീകമല്ല. ഒരു ശാസ്ത്രീയ തത്ത്വത്തെയാണ് അത് ഉള്‍ക്കൊള്ളുന്നത്. വിലയസ്ഥാനം എന്നര്‍ത്ഥം. പ്രപഞ്ജം മുഴുവനും ഏതൊന്നില്‍ നിന്ന് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണ് ശിവലിഗം
Author / amrita
സാധകന്ടെ അടുത്ത് ഗുരു താനേ എത്തും. അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല.
നിങ്ങളെ എല്ലാ ജന്മത്തിലും ആനന്ദം അനുഭവിക്കത്തക്കരീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണ് അമ്മയുടെ ഉദ്ദേശ്യം. അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ട് മന്സ്സിലാക്കി മുന്നോട്ട് നീങ്ങിയാല്‍ മുക്ത്നാകം. പറയുന്നത് ഓര്‍മ്മയില് നിറുത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.
ഉല്ലാസവും സംസ്ക്കാരവും ഒത്തുചേരുമ്പോഴാണ് ജീവിതം ഉത്സവമായി മാറുന്നത്. നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വ സുന്ദരമായ സമൂഹം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമകുകയുള്ളൂ
ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ- ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള- മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ- നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ? പറയുവാനാവാത്തൊരത്ഭുത ലീലകള്‍ നിറയുന്നൊരീ വിശ്വനാടകവേദിയില്‍ തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ- ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ? അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി- ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ? ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത- സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ? ഹേ! മഹാമായാപ്രപഞ്ചവിധായിനി ഹേ! മഹിതാത്മപ്രകാശപ്രബോധിനീ […]

Download Amma App and stay connected to Amma