സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന് കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!
നവീനം..
- സ്നേഹ സുഗന്ധി
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
