ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം. അതാണു മതം. അതാണു് ആദ്ധ്യാത്മികത. അതാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന. ഉള്ളില്‍നിന്നു പൊട്ടിവിടരുന്ന നിഷ്കളങ്കമായ പുഞ്ചിരിയാണു് ഈശ്വരന്. ലോകത്തിനു നമ്മള് നല്‍കേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെ. എന്നാല്‍, ഈ ചിരി ഇന്നത്തെ ലോകത്തിനു് അന്യമാണു്. സ്വാര്‍ത്ഥതയും വിദ്വേഷവും കൃത്രിമത്വവും നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിനു പരിചയമുള്ളൂ. ഇതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണു്. കാരണം, അവിടെ ഹൃദയമില്ല. അതു പാപമാണു്. ഹിംസയാണു്. ആത്മവഞ്ചനയാണു്. നിഷ്കളങ്കമായ കളിയും ചിരിയും […]
Tag / ആദ്ധ്യാത്മികത
ജീവിത അനുഭവങ്ങളെ നമ്മള് മൂന്നു തരത്തില്‍ നേരിടുന്നു. ഒന്നു്, സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്നു്, പരിസ്ഥിതി ശരിയാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്നു വിചാരിച്ചു് അതിനു ശ്രമിക്കുക. സാഹചര്യങ്ങളില്‍ നിന്നു് ഒളിച്ചോടാന്‍ ശ്രമിച്ചതുകൊണ്ടു പ്രശ്നങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. പകരം പ്രശ്നം ഇരട്ടിയായി എന്നുവരും. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു. ഒരാള്‍ക്കു് ഒരമ്മാവനുണ്ടു്. അദ്ദേഹം വരുന്നെന്നറിഞ്ഞപ്പോള്‍ മരുമകന് വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങി. കാരണം, ഈ അമ്മാവന് രണ്ടുമൂന്നു മണിക്കൂറെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അദ്ദേഹം പട്ടാളക്കാരനാണു്. […]
ഒന്നും നമ്മുടെ ഇച്ഛയ്ക്കൊത്തല്ല നീങ്ങുന്നതെന്നു മക്കള്‍ മനസ്സിലാക്കണം. പത്തു മുട്ട വിരിയാന്‍ വച്ചാല്‍ പത്തും വിരിഞ്ഞു കാണാറില്ല. നമ്മുടെ ഇച്ഛയാണു നടക്കുന്നതെങ്കില്‍ പത്തും വിരിഞ്ഞു കാണണം. അതുണ്ടാകാറില്ല. അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കാനുള്ള ഒരു മനോഭാവം, ആ ശരണാഗതി നമ്മളില്‍ വളരണം. അതായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം. ചിലര്‍ ചോദിക്കും, ‘നിങ്ങളുടെ കൃഷ്ണന് പറയുന്നതു്, കൂലി വാങ്ങാതെ ജോലി ചെയ്യാനല്ലേ’ എന്നു്. ഒരിക്കലും ഇതു ശരിയല്ല. കര്‍മ്മം ചെയ്താല്‍ ഫലം എപ്പോഴും നമ്മള് പ്രതീക്ഷിക്കുന്ന […]
സാഹചര്യങ്ങളോടു് ഇണങ്ങണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ ശാന്തി ഉണ്ടാകണം. ഇതിനു കഴിയുന്നതു് ആദ്ധ്യാത്മികത അറിയുന്നതിലൂടെയാണു്. ഈ രീതിയില്‍ ശാന്തി ഉള്ള മനസ്സിനേ സാഹചര്യത്തോടു് ഒത്തുപോകുവാന്‍ കഴിയൂ. ധ്യാനത്തില്‍നിന്നു മാത്രമേ ശരിയായ ശാന്തി ലഭിക്കൂ. ജീവിതത്തില്‍ ഏതു സാഹചര്യത്തോടും ഇണങ്ങിപ്പോകാന്‍ കഴിയുന്ന ഒരു മനസ്സിനെയാണു നാം വളര്‍ത്തിയെടുക്കേണ്ടതു്. നമ്മുടെ ജീവിതം കണ്ണുപോലെയാകണം എന്നുപറയും. കാരണം, കണ്ണിനു കാഴ്ചശക്തി ക്രമപ്പെടുത്താന്‍ കഴിയും. ഒരു വസ്തു ദൂരെയാണെങ്കിലും അടുത്താണെങ്കിലും കണ്ണു് അതിനനുയോജ്യമായി കാഴ്ച ക്രമപ്പെടുത്തും. അതിൻ്റെ ഫലമായാണു നമുക്കവയെ കാണുവാന്‍ കഴിയുന്നതു്. സാധാരണ […]
എല്ലാവര്ക്കും ഒരേ ഉപദേശം നല്കുവാനാവില്ല. ഒരേ കാര്യം തന്നെ പറഞ്ഞാല്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും ഉള്‍ക്കൊള്ളുക. അതിനാലാണു് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ ആളറിഞ്ഞു നല്കേണ്ടതാണെന്നു പറയുന്നതു്. ഇന്നു് ഇവിടെ കൂടിയിട്ടുള്ള മക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആദ്ധ്യാത്മികത ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരല്ല. ഓരോരുത്തര്‍ക്കും അവരുടെ ചിന്താശക്തിക്കും സംസ്കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. അതിനാല്‍ ഓരോരുത്തരുടെ തലത്തിലേ ഇറങ്ങിച്ചെന്ന് ഉപദേശം പറഞ്ഞു കൊടുക്കേണ്ടതുണ്ടു്. ഒരു കടയിലുള്ള ചെരിപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണു് എന്നു കരുതുക. […]

Download Amma App and stay connected to Amma