ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്. ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്‌കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്‌കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല. സയന്‍സും സംസ്‌കാരവുംസംസ്‌കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്‌കാരം സംസ്‌കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ […]
Tag / പ്രേമം
അലന്‍ ലാംബ് കഴിഞ്ഞ നവംബറില്‍ ഞാന്‍ അമ്മയോടു് അവസാനമായി ചോദിച്ച ചോദ്യം ഇതായിരുന്നു, ”അമ്മേ, ഞാനിനി എന്നാണു് അമ്മയെ കാണുക?”അമ്മയുടെ മറുപടി എനിക്കു സ്വാമിജി തര്‍ജ്ജമ ചെയ്തു തന്നു, ”അമ്മ എപ്പോഴും മോളെ കണ്ടുകൊണ്ടിരിക്കയാണു്. മോളാണു് അമ്മയെ എല്ലായിടത്തും കാണാത്തതു്.” അമ്മയും സ്വാമിജിയും ഇതു പറഞ്ഞു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും അവരുടെ കൂടെ ഞാനും ചിരിച്ചു. അമ്മ സര്‍വജ്ഞയാണു്, എല്ലായിടത്തും നിറഞ്ഞവളാണു്, പക്ഷേ, അമ്മേ, ഞാനങ്ങനെയല്ലല്ലോ എന്നു ഞാന്‍ ചിന്തിച്ചു. വീട്ടില്‍ തിരിച്ചെത്തിയിട്ടും ‘അമ്മയെ എല്ലായിടത്തും […]
1985 ജൂൺ 22, ശനി. അമ്മയും ബ്രഹ്മചാരികളും ധ്യാനമുറിയിലിരിക്കുന്നു. ചില ഗൃഹസ്ഥഭക്തരും സമീപത്തുണ്ട്. പുതുതായി വന്നു ചേർന്ന ഒരു ബ്രഹ്മചാരിക്കു ധ്യാനത്തെക്കുറിച്ചു കൂടുതലറിയാൻ ആഗ്രഹം. രാവിലെ അമ്മയെ അടുത്തുകിട്ടിയ അവസരം പാഴാക്കിയില്ല. ബ്രഹ്മചാരി: അമ്മേ, ധ്യാനമെന്നുവച്ചാൽ എന്താണ്? അമ്മ: നമ്മൾ പായസം വയ്ക്കാൻപോകുന്നു. പാത്രത്തിൽ വെള്ളം എടുക്കുമ്പോൾ, എന്തിനാണെന്നു ചോദിച്ചാൽ പായസത്തിനാണെന്നു പറയും. പക്ഷേ പായസത്തിനുള്ള വെള്ളം അടുപ്പത്തുവയ്ക്കാൻ എടുക്കുന്നതേയുള്ളൂ. അതുപോലെ അരി എടുക്കുമ്പോഴും ശർക്കര എടുക്കുമ്പോഴും എല്ലാം പായസത്തിനാണെന്നു പറയും. പക്ഷേ, പായസമായിട്ടില്ല. അതുപോലെ ഇന്നു […]
സിസിലി വില്ലകാമ്പ് തോബെ എൻ്റെ ആദ്യദർശനം കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു. അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ […]
കരിന്‍ സാന്‍ഡ്‌ബെര്‍ഗ് 1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്‍’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്. ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ […]

Download Amma App and stay connected to Amma