Tag / ജീവിതം

ചോദ്യം: അമ്മേ, ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുന്നവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം? അമ്മ: മക്കളേ, ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ […]

ചോദ്യം : കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ തന്നെയാണു കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ളതെങ്കില്‍ അതിനെക്കുറിച്ചു് ഇന്നറിവില്ലാത്തതെന്തുകൊണ്ടു്? അമ്മ: കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ ഇന്നോര്‍മ്മയുണ്ടോ? ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ എല്ലാം ഓര്‍മ്മയില്‍ വരുന്നില്ല. ഇന്നലെ കാണാതെ പഠിച്ച പാട്ടു പോലും ഇന്നു മറന്നുപോകുന്നു. പിന്നെങ്ങനെ കഴിഞ്ഞ ജന്മത്തിലെതു് ഓര്‍ക്കുവാന്‍ സാധിക്കും? എന്നാല്‍ സാധന ചെയ്തു മനസ്സു് സൂക്ഷ്മമായാല്‍ എല്ലാം അറിയാറാകും. മുജ്ജന്മകര്‍മ്മഫലം എന്നു പറയുമ്പോള്‍, ഈ ജന്മത്തില്‍ത്തന്നെ അറിയാതെ ചെയ്ത കര്‍മ്മത്തിന്റെ ഫലവും ഉള്‍പ്പെടും. മുജ്ജന്മമായാലും ഈ ജന്മമായാലും ചെയ്ത […]

ചോദ്യം : ശാസ്ത്രങ്ങള്‍ പുനര്‍ജ്ജന്മത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ഒരു ജീവനു പുതുശരീരം ലഭിക്കുന്നതു് എന്തിന്റെ അടിസ്ഥാനത്തിലാണു്? അമ്മ : ഓരോരുത്തരുടെയും പൂര്‍വ്വസംസ്‌കാരത്തെ ആശ്രയിച്ചാണു പുതിയ ജന്മം ലഭിക്കുന്നതു്. പൂവ്വസംസ്‌കാരംകൊണ്ടു മനുഷ്യ ജന്മം കിട്ടി; വീണ്ടും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ അവനു് ഈശ്വരനായിത്തീരാം. എന്നാല്‍ മനുഷ്യ ജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാ ണെങ്കില്‍, അധോയോനി കളിലായിരിക്കും പിന്നീടു ജനിക്കേണ്ടി വരുക. നമ്മുടെ ശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടു്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നുവോ […]

ചോദ്യം : എല്ലാറ്റിനും കാരണമായിരിക്കുന്നതു് ഈശ്വരനാണെങ്കില്‍ ഇന്നു കാണുന്ന അനേക രോഗങ്ങള്‍ക്കും കാരണം ഈശ്വരന്‍തന്നെയല്ലേ? അമ്മ: ഈശ്വരനാണു് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്നു പറഞ്ഞുതന്നിട്ടുണ്ടു്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്കു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും. ടോണിക്കു് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണു്. എങ്ങനെ അതു […]

ചോദ്യം : ധ്യാനസമയത്തു ജപം നടത്തണമെന്നുണ്ടോ? എങ്ങനെ ധ്യാനസമയത്തു മനസ്സിനെ ധ്യാനരൂപത്തില്‍ ബന്ധിക്കുവാന്‍ സാധിക്കും? അമ്മ: ധ്യാനിക്കുന്ന സമയത്തു ജപിക്കണമെന്നില്ല. ഇഷ്ടദേവതയുടെ രൂപം പാദാദികേശം കേശാദിപാദം ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരിക്കണം. ഇഷ്ടമൂര്‍ത്തിയെ പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. ഇഷ്ടമൂര്‍ത്തി നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. അവിടുത്തെ മടിയില്‍ കയറി ഇരിക്കുന്നതായും അവിടുത്തേക്കു് ഉമ്മ നല്കുന്നതായും മനസ്സില്‍ കാണാം. അവിടുത്തെ മുടി ചീകി ഒതുക്കിക്കൊടുത്തു കൊണ്ടിരിക്കുന്നതായും അല്ലെങ്കില്‍ അവിടുന്നു […]