ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു.ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം. ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി […]
Tag / കാരുണ്യം
കാ.ഭാ. സുരേന്ദ്രന് ”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്. യുവാക്കള്‍ പണ്ടത്തെതില് നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും […]
നീനാ മാര്‍ഷല്‍ – (2013) അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു് ഈ സംഭവം നടന്നതു്. എന്നാലും ഇപ്പോഴും അതെൻ്റെ ഓര്‍മ്മകളില്‍ പുതുമയോടെ നിറഞ്ഞുനില്ക്കുന്നു. അന്നു ഞാന്‍ ആശ്രമത്തിലെ അന്തേവാസിയായിട്ടു് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും; എയിംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു് ഏകദേശം അഞ്ചു വര്‍ഷവും. എൻ്റെ പാസ്പോര്ട്ടു് എങ്ങനെയോ നഷ്ടപ്പെട്ടു പോയതുകൊണ്ടു പുതിയതു് ഒരെണ്ണം വാങ്ങാനായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയിലേക്കു പോയതായിരുന്നു ഞാന്‍. രാത്രി ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള ഒരു ട്രെയിനിലാണു ഞാന്‍ തിരിച്ചുവന്നതു്. എൻ്റെ മുന്നിലെ സീറ്റില്‍ […]
പ്രശാന്ത് എന്‍. IAS യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ് ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്, ഭക്തിയുടെയും. പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ […]
പ്രൊഫ. എന്‍.ആര്. മേനോന് അമ്മയുടെ അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ (പഠിച്ചുപോയവരിലും ഇപ്പോള്‍ പഠിക്കുന്നവരിലും) അമ്മയുടെ പ്രേമം വളര്‍ത്തുന്ന നിശ്ശബ്ദമായ സാംസ്കാരിക പരിണാമത്തിൻ്റെ ചില കെടാവിളക്കുകള്‍, ഹ്രസ്വമായി, ഇവിടെ. എൻ്റെ കൊച്ചുകൊച്ചു അനുഭവങ്ങളില്‍ നിന്നും ഒരു പുഷ്പാഞ്ജലി! വിളക്കു് – ഒന്നു്ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു അമൃത സ്ഥാപനം വിടാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനി: സര്, രണ്ടു വര്‍ഷത്തോളം ഞാനിവിടെ അപരിചിതയായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, മനസ്സിലാക്കുന്നു എൻ്റെ ഉള്ളില്‍ ഒരു ആര്‍ദ്രതയുടെ മരം ഞാനറിയാതെ വളരുന്നുണ്ടായിരുന്നുവെന്നു്. […]

Download Amma App and stay connected to Amma