Tag / അമ്മ

നമ്മുടെ ജീവിതത്തില്‍ ആകെക്കൂടി നോക്കിയാല്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു കര്‍മ്മം ചെയ്യുക. രണ്ടു ഫലം അനുഭവിക്കുക. ഇതില്‍ നല്ല കര്‍മ്മം ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത കര്‍മ്മത്തില്‍നിന്നു ചീത്ത ഫലമേ കിട്ടുകയുള്ളൂ. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മവും വളരെ ശ്രദ്ധയോടുകൂടിവേണം ചെയ്യുവാന്‍. ചിലര്‍ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതു കാണാം. വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള അവര്‍ ചോദിക്കും ആത്മാവു് ഒന്നു മാത്രമേയുള്ളുവല്ലോ, അപ്പോള്‍ ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? എന്നാല്‍ ഇത്തരം ചോദ്യം ചോദിക്കുന്നവര്‍പോലും ശാരീരികമായ ആവശ്യങ്ങളില്‍ […]

ലോകജനസംഖ്യ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനനുസൃതമായി ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുകയെന്നതു ദുഷ്കരമാണു്. ഇതു കാരണം, ഇവയുടെ ഉത്പാദനം കൂട്ടാനായി ശാസ്ത്രജ്ഞന്മാർ രാസവളങ്ങൾ തുടങ്ങിയ കൃത്രിമമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ആറുമാസംകൊണ്ടു വിള നല്കിയ പച്ചക്കറിച്ചെടികൾ രണ്ടു മാസങ്ങൾക്കകം ഫലം നല്കിത്തുടങ്ങും. അതേസമയം, ഇവയുടെ പോഷകഗുണം നേരത്തെയുള്ളതിൽനിന്നു മൂന്നിലൊന്നായി കുറയുകയാണു ചെയ്യുന്നതു്. ഇതിനും പുറമെ, ഈ ചെടികളുടെ ആയുസ്സും ഗണ്യമായിക്കുറയുന്നു. ഇങ്ങനെ നോക്കിയാൽ, കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതു്, ആത്യന്തികമായി തിരിച്ചടിക്കുന്നു എന്നതാണു നാം കാണുന്നതു്. പൊന്മുട്ടയിടുന്ന താറാവാണു പ്രകൃതി. എന്നാൽ ആ താറാവിനെക്കൊന്നു […]

ഇന്നു നമ്മുടെ മനസ്സു് കഴിഞ്ഞതിലും വരാന്‍ പോകുന്നതിലുമാണു്. ഇതുമൂലം നഷ്ടമാകുന്നതു്, ആനന്ദിക്കുവാനുള്ള ഈ നിമിഷമാണു്. ഒരിക്കല്‍ ഒരാള്‍ ഐസ്ക്രീം വാങ്ങിക്കഴിക്കുവാന്‍ മുന്നില്‍ വച്ചു. ഒരു സ്പൂണ്‍ ഐസ്ക്രീം എടുത്തു വായിലിട്ടു. എന്നിട്ടു ചിന്തിച്ചു തുടങ്ങി, ‘ചെറുതായി ഇപ്പോഴും തലവേദനയുണ്ടു്. രാവിലെ മുതല്‍ തുടങ്ങിയതാണു്. ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. എല്ലാം തുറന്നുവച്ചിരിക്കുകയായിരുന്നു. അതില്‍ വല്ല പല്ലിയോ മറ്റോ വീണിട്ടുണ്ടാകുമോ. ആ ഹോട്ടലിൻ്റെ അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ എത്രമാത്രം ആഭരണങ്ങളാണുള്ളതു്. അതിൻ്റെ എതിര്‍വശത്തുള്ള തുണിക്കടയില്‍ തൂക്കിയിരിക്കുന്ന വസ്ത്രങ്ങള്‍; […]

പ്രകൃതിയിൽ തേനീച്ചയുടെ കാര്യവും വ്യത്യസ്തമല്ല. സാധാരണ തേനീച്ചകൾ കൂട്ടിൽനിന്നു മൂന്നു കിലോമീറ്റർ വരെ പറന്നാണു തേൻ ശേഖരിക്കാറുള്ളതു്. എന്നാൽ ഇപ്പോൾ തേൻ ശേഖരിച്ചു മടങ്ങാൻ മിക്കവാറും അവയ്ക്കു സാധിക്കുന്നില്ല. കാരണം, മറവി മൂലം വഴി തെറ്റുന്നു. കൂട്ടിലെത്താൻ കഴിയുന്നില്ല. തേനീച്ചയ്ക്കു കൂട്ടിലെത്താൻ കഴിയുന്നില്ല എന്നു പറഞ്ഞാൽപ്പിന്നെ മരണമാണു് അവയെ കാത്തിരിക്കുന്നതു്. ഒരർത്ഥത്തിൽ തേനീച്ച കാരണമാണു നമുക്കു് ആഹാരം കഴിക്കാൻപോലും സാധിക്കുന്നതു്. തേനീച്ച ഒരു പൂവിൽനിന്നു വേറൊരു പൂവിൽച്ചെന്നിരുന്നു പരാഗണം നടത്താൻ സഹായിക്കുന്നതുകൊണ്ടാണല്ലോ പച്ചക്കറികളും ധാന്യങ്ങളും ഒക്കെയുണ്ടാകുന്നതു്. അപ്പോൾ […]

പ്രകൃതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുപോലെയാണു് ഇന്നത്തെ തലമുറകൾ കഴിയുന്നതു്. ഇന്നു മനുഷ്യൻ മാത്രമല്ല, മനുഷ്യൻ വളർത്തുന്ന ചെടികളും മൃഗങ്ങളും പക്ഷികളും പോലും പ്രകൃതിയിൽനിന്നു് അന്യമായി കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, ഇന്നത്തെ ബ്ലോക്കുചെടികൾക്കു പ്രതിരോധനശക്തി ഒട്ടുമില്ല. കീടങ്ങളെ ചെറുത്തുനില്ക്കാൻ സ്വയം കഴിയുന്നില്ല. അതു കാരണം മരുന്നടിച്ചു കൊടുക്കേണ്ടി വരുന്നു. ഇതേപോലെയാണു ബ്ലോക്കു കോഴിയും ബ്ലോക്കു പശുവും. അവർക്കൊക്കെ പ്രത്യേക പരിചരണം വേണം. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ അവയ്‌ക്കൊന്നിനും കഴിയുന്നില്ല. മനുഷ്യൻ്റെ സ്ഥിതിയും ഇതുപോലെയായി. ഇന്നു പലർക്കും പല രീതിയിലുള്ള അലർജികളുണ്ടു്. […]