Author / amrita

ആദ്ധ്യാത്മികത എന്നത് ആത്യന്തികമായ സയന്‍സാണ്. ആദ്ധ്യാത്മികത കൂടാതെയുള്ള സയന്‍സ് അന്ധമാണ്. സയന്‍സിനെ കൂടാതെയുള്ള ആദ്ധ്യാത്മികത മുടന്തുള്ളതാണ്. – അമ്മ

വേദാന്തം ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തില്‍ സുഖദുഃഖങ്ങള്‍ക്ക് നടുവില്‍ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാര്‍ഗ്ഗമാണ് അത് ഉപദേശിക്കുന്നത്. – അമ്മ

ആത്മീയത ധനത്തിനോ കീര്‍ത്തിയ്ക്കോ എതിരല്ല, അവ നേടുന്നതിന് തടസ്സവുമല്ല. എന്നാല്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം ധാര്‍മ്മികമായിരിക്കണമെന്നു മാത്രമാണ് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നത്. – അമ്മ

സര്‍വ്വ പാപനാശിനിയായ ഗംഗയാണ് നിസ്വാര്‍ത്ഥസേവനം. – അമ്മ

അറിവിന്‍റെ കണ്ണുകളിലൂടെ ലോകത്തെ കാണുകയും കാരുണ്യത്തിന്‍റെ കൈകളിലൂടെ ദുഃഖിതര്‍ക്ക് ആശ്വാസം നല്കുകയും ചെയ്താല്‍ ശാന്തിയുടെയും ആനന്ദത്തിന്‍റെയും തീത്ത് നമുക്ക് തീര്‍ച്ചയായും ചെന്നണയാം. – അമ്മ