Author / amrita

എല്ലാവരേയും ഈശ്വരന്‍റെ പ്രത്യക്ഷ മൂര്‍ത്തികളായി കാണുന്നു, മനുഷ്യനും ഈശ്വരനും രണ്ടല്ല, ഒന്നാണ്

ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ബാഹ്യഘടകങ്ങള്‍ കൂട്ടിയിണക്കി നാം ലോകത്തെയാകെ ഒുരുഗ്രാമമാക്കി ചുരുക്കിക്കൊണ്ടു വന്നു. എന്നാല്‍ ആന്തികഘടകങ്ങള്‍- നമ്മുടെയെല്ലാം ബുദ്ധിയും ഹൃദയവും, ഒന്നിപ്പിക്കുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതാണു ആഗോളവത്കരണത്തിന്‍റെ പരാജയത്തിനു കാരണം. – അമ്മ

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തതു കൊണ്ട് മാത്രം ലോകമാകില്ല, സമൂഹമാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യര്‍ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാന്‍ കഴിയണം. – അമ്മ

നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. – അമ്മ