സത്യമാണോ..? അതോ മിഥ്യയാണോ ..? ഞാനും ……..കാണുന്നലോകങ്ങളും …? സത്യമല്ല …വെറും മിഥ്യയല്ലേ ..! സ്വപ്നതുല്യമായ് കാണുകിൽ നാം സത്യമാണോ..? ഇരുൾ വസ്തുവാണോ …? നല്ല വെട്ടത്തിൽ കണ്ടതുണ്ടോ …? സത്യമാണോ..?….സർപ്പമുള്ളതാണോ .? രജ്ജു കണ്ടവൻ കണ്ടതുണ്ടോ …? ശൂന്യമാണോ ..? പുനശ് ചിന്തചെയ്കിൽ… വെറും ശൂന്യത കണ്മതാര് ..? സത്തയല്ലോ …! ബോധതത്ത്വമല്ലോ …! വസ്തുസത്യമാം എകതത്ത്വം. സത്തയായി മാറി നിന്നുനോക്കിൽ… ബോധഭിന്നമായ് വസ്തുവില്ല. ശുദ്ധിവേണം തത്ത്വചിന്തവേണം ഭ്രമം മാഞ്ഞുപോയ് മുക്തനാകാൻ. – ബ്രഹ്മചാരി അഭേദാമൃത ചൈതന്യ
Author / amrita
അമ്മയുടെ പുതുവര്‍ഷ സന്ദേശം 2015 വീണ്ടും പുതുവര്‍ഷം വന്നെത്തി. പുതുവര്‍ഷ പിറവി എന്നത് നമ്മളിലെല്ലാം ഉത്സാഹവും ഉന്മേഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഒരവസരമാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാവരുടെയും ഹൃദയങ്ങളിലും ലോകത്തും ശാന്തിയും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു. ഈ കഴിഞ്ഞവര്‍ഷം ലോകം വളരെയേറെ ദുഃഖങ്ങളും ദുരിതങ്ങളും കാണാനിടയായിട്ടുണ്ട്. ആയിരങ്ങളാണ് ഭീകരവാദികളുടെ കൈകളാല്‍ ബലിയാടായത്. ആഫ്രിക്കയില്‍ എബോള വൈറസ് കാരണം സംഭവിച്ച മരണങ്ങളും ലോകത്തെ ഞെട്ടിപ്പിച്ചു. പാക്കിസ്ഥാനിലും ആസാമിലും ഈ അടുത്തുകാലത്തു നടന്ന കൂട്ടക്കൊലയുടെ ആഘാതം ഈ […]
പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നു.
ഈശ്വരന്‍ അനന്തഗുണങ്ങളുടെ ഇരിപ്പിടമാണെന്ന് പറയാറുണ്ട്. എന്നാല്‍ അവിടുന്ന് വാക്കിനും മനസ്സിനും അതീതനാണ്. മഹാത്മാക്കളുടെ ജീവിതങ്ങളിലൂടെയാണ് നാം ഈശ്വരന്റെ ദിവ്യത്വം നേരില്‍ അനുഭവിക്കുന്നത്.
സംസ്‌കാരവും സയൻസും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അർത്ഥവും പകരുന്നതു നല്ല സംസ്‌കാരമാണ്. സംസ്‌കാരം ശാസ്ര്തത്തിന്‍റെ കണ്ണാകണം. സയൻസു സംസ്‌കാരത്തിന്‍റെ കൈകളായിത്തീരണം

Download Amma App and stay connected to Amma