Author / amrita

കൂടുതൽ അവബോധത്തോടും, അനുകമ്പയോടും, ലക്ഷ്യബോധത്തോടും കൂടിയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിനായി, അമ്മ തൻ്റെ പുതുവത്സര സന്ദേശത്തിൽ 12 സുപ്രധാന കാര്യങ്ങൾ പങ്കുവെച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്നേഹവും, ക്ഷമയും, സ്വയം അച്ചടക്കവും വളർത്താനും, ഐക്യത്തിലും സമാധാനത്തിലും നമ്മെ ഒന്നിച്ച് മുന്നോട്ട് നയിക്കാനും ഈ ചിന്തകൾക്ക് ഈ വർഷം മുഴുവൻ സാധിക്കട്ടെ. *** *** *** *** *** *** *** *** *** *** *** *** ***

(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി ) ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന  ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ  കൃതജ്ഞതാപൂർണ്ണമായ   ഹൃദയത്തെ  സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ. ഗുരു ഒരേ സമയം പ്രേമത്തിൻ്റെ  ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്.  അജ്ഞാനത്തിൻ്റെ  എല്ലാ ബന്ധനങ്ങളെയും തിന്മകളെയും   ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് […]

27 സെപ്‌റ്റംബർ  2024 , അമൃതപുരി – അമൃതവർഷം 71  ആഘോഷങ്ങൾ അമ്മയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, പ്രശസ്ത കവിയും പണ്ഡിതനുമായ പ്രൊഫസർ വി.മധുസൂദനൻ നായർക്ക് പ്രസിദ്ധമായ അമൃതകീർത്തി പുരസ്‌കാരം സമ്മാനിയ്ക്കപ്പെട്ടു. സരസ്വതി ദേവിയുടെ ശിൽപവും 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അമ്മ  നേരിട്ട്  നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു.  “സാഹിത്യത്തിന്  അസാധാരണമായ സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ആത്മീയ ദാർശനിക ആശയങ്ങളും ആധുനിക ചിന്താ ശൈലികളും ഗംഭീരമായ രചനാശൈലിയിൽ സമന്വയിപ്പിച്ചതിനാണ്  പ്രൊഫ. മധുസൂദനൻ നായർ അവർകളെ തിരഞ്ഞെടുത്തത് […]

26 സെപ്തംബർ 2024,  അമൃതപുരി​–ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനാ​യി മാതാ അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികൾ അമ്മയുടെ 71-ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു  പ്രഖ്യാപിച്ചു.  ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.   അമൃതാ സർവകലാശാലയുടെ സഹായത്തോടെ​ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ […]

അമ്മയുടെ തിരുവോണ സന്ദേശത്തിൽ നിന്ന് 2024 സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം […]