ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി. വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന്‍ ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. […]
Tag / പ്രകൃതി
ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തതു കൊണ്ട് മാത്രം ലോകമാകില്ല, സമൂഹമാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യര്‍ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാന്‍ കഴിയണം. – അമ്മ
നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. – അമ്മ
ശിവലിഗം ഒരു മതത്തിന്‍ടെ പ്രതീകമല്ല. ഒരു ശാസ്ത്രീയ തത്ത്വത്തെയാണ് അത് ഉള്‍ക്കൊള്ളുന്നത്. വിലയസ്ഥാനം എന്നര്‍ത്ഥം. പ്രപഞ്ജം മുഴുവനും ഏതൊന്നില്‍ നിന്ന് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണ് ശിവലിഗം

Download Amma App and stay connected to Amma