ശ്രീകുമാരന്‍ തമ്പി തനിച്ചു നില്ക്കുന്നു ഞാന്‍ദുഃഖത്തിന്‍ ഘനീഭൂതവര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടിപ്പിടയും താഴ്വാരത്തില്‍ പെയ്തൊഴിഞ്ഞെങ്കില്; മേഘതാണ്ഡവം കഴിഞ്ഞെങ്കില്‍തെല്ലൊന്നു മോഹിപ്പിച്ചുമറഞ്ഞൂ മഴവില്ലും! ഇനിയെങ്ങോട്ടേക്കാണീയാത്രയെന്നറിവീല;ഓര്‍ക്കുകില്‍ വാഴ്വേ ലക്ഷ്യ-മില്ലാത്ത തീര്‍ത്ഥാടനം. ഇടയ്ക്കൊന്നിറങ്ങുന്നുവഴിയമ്പലങ്ങളില്‍തുടരും കൂട്ടെന്നോര്‍ത്തുസ്വപ്നങ്ങള്‍ മെനയുന്നു! പാഥേയം പരസ്പരംപങ്കിട്ടു രസിക്കുന്നുപതിയെ, ചിരിപ്പൂക്കള്‍വേര്‍പാടില്‍ കൊഴിയുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവു-മൊരു നാണയത്തിന്നിരു-വശങ്ങള് മാത്രം; സത്യ-മെത്രപേരറിയുന്നു…! അമ്മതന്‍ കൈയില്‍ തൂങ്ങിനടക്കും പൈതല്‍പോലെഖിന്നതയകന്നെൻ്റെവാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍! ജ്ഞാനിയല്ല ഞാന്‍; സത്യ-മറിഞ്ഞേന്‍ – അജ്ഞാനമാംനോവിതു തുടര്‍ക്കഥാമേളയായ് തിമിര്‍ക്കുമ്പോള്‍!
നവീനം..
- ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്.
- എല്ലാവരോടും എല്ലാത്തിനോടും നന്ദി ഉള്ളവരായിരിക്കുക
- ആദ്ധ്യാത്മികത: ജീവിതത്തിൻ്റെ പൂര്‍ണ്ണത
- കാരുണ്യത്തിൻ്റെ ആദ്യപാഠങ്ങൾ
- അമ്മയുടെ കൃപാവര്‍ഷം
- സുന്ദരസ്മരണ
- കാരുണ്യമാണു് ശാന്തിക്കു നിദാനം.
- കുഞ്ഞുങ്ങളെ സ്നേഹിക്കുക
- വിഷു – ഭാരതത്തിൻ്റെ തനതു പുതുവര്‍ഷം
- ജീവിതത്തില്‍ പുതിയൊരേട്
When Love is there, distance dosen't matter.
Download Amma App and stay connected to Amma
![](https://www.amrita.in/pictures/2016/09/amma-App-2016-300.jpg)
അന്വേഷണം
വിഭാഗങ്ങള്‍
© 2024 Amma Malayalam | Love can speak any language