Tag / ദേഷ്യം

ചോദ്യം : മറ്റുള്ളവരുടെ ദേഹത്തു കാല്‍ തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ? അമ്മ: ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ […]

കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്.