അമ്പലപ്പുഴ ഗോപകുമാര്‍ അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയുംഎന്മനം നീലക്കടലുപോലെഅമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-ഴെന്മനം നീലനഭസ്സുപോലെ… അന്തമെഴാത്തൊരഗാധമഹോദധി-ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം… സൂര്യനും ചന്ദ്രനും നക്ഷത്രരാശിയുംപോയിമറഞ്ഞൊരു ശൂന്യതയില്‍ഒച്ചയനക്കമില്ലാരവാരങ്ങളി-ല്ലച്ച്യുതാകാശമഹാസരിത്തില്‍. ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-തേജസ്സായമ്മ മിഴി തുറക്കെ,ഓരോ തളിരിലും പൂവിലുമീ ജഗത്-പ്രാണനായമ്മ തുടിച്ചു നിലേ്ക്ക, ജീവന സംഗീതധാരയായെത്തുന്ന-തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…! അമ്മയോടൊത്തുള്ളൊരൈഹികജീവിത-സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേസമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-നിര്‍മ്മായലീലകളാര്‍ക്കറിയാം…? എല്ലാം മഹാമായതന്‍ അനഘാനന്ദ-സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…
നവീനം..
- മനസ്സിന്റെ നിശ്ചലതയാണ് ഏകാഗ്രത.
- കർമ്മം + ഈശ്വര കൃപ = ജീവിത വിജയം.
- ബുദ്ധിയും ഹൃദയവും
- പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്.
- ധ്യാനിയുടെ മൗനം
- പ്രേമം, വിശ്വാസം ജീവിതത്തിന്റെ സൗരഭ്യം
- ബുദ്ധിയും ഹൃദയവും
- സ്നേഹം ജീവിത സൗരഭ്യം
- സ്നേഹത്തിനൊരു ഭാഷയേ ഉള്ളൂ, അതു നിശ്ശബ്ദതയാണ്.
- ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
