Category / സന്ദേശങ്ങൾ

ഓണം, മനുഷ്യന്‍ ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ, നരന്‍ നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ സന്ദേശം കൂടിയാണ്. എല്ലാം സമര്‍പ്പിക്കുന്നവന്‍ എല്ലാം നേടുമെന്ന വലിയ സത്യത്തിന്‍റെ വിളമ്പരമാണ് തിരുവോണം.

ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ജനിച്ച നാടിന്‍ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍ ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം

ഉല്ലാസവും സംസ്ക്കാരവും ഒത്തുചേരുമ്പോഴാണ് ജീവിതം ഉത്സവമായി മാറുന്നത്. നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വ സുന്ദരമായ സമൂഹം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമകുകയുള്ളൂ

അമ്മയുടെ മനസ്സില്‍ എന്നും ഓണം ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005 ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു. ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ. ഈ കടലിനും […]