ശുദ്ധാശുദ്ധം ജീവഗുണം.. ഈശ്വരതത്ത്വം പരിശുദ്ധം. വിശുദ്ധരാക്കും മനുജരെ നമ്മൾ.. പ്രശസ്തരാക്കാൻ നോക്കീടും. വിശുദ്ധതത്ത്വ പ്രതിരൂപം.. അശുദ്ധി തീർക്കും നരരൂപം.. അവതാരത്തിൻ മഹിമയെ നമ്മൾ.. അറിയാൻ നിർമ്മലരാകേണം ഭാരതഭൂവിൻ നറുമലരായ്.. ശാന്തിപരത്തും അവനിയിലായ്.. ഇരുളറിയാത്താ പകലോനായ്.. വിശുദ്ധി ചൊരിയും നിറകുടമായ്.. പ്രസക്തരായവർ വാഴുന്നു.. വിശുദ്ധരായ് ഹൃദി വിലസുന്നു. – അഭേദാമൃത
Author / amrita
മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തം മനുഷ്യനിന്ന് സഞ്ചരിക്കുന്ന ‘ദുരന്തങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കില്‍പോലും അവ നടക്കുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍, മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍കൊണ്ടുനടക്കുന്ന ‘വന്‍ദുരന്തങ്ങള്‍’ കണ്ടെത്താനുള്ള ശ്രമമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഗോളതാപനം കാലാവസ്ഥാവ്യതിയാനം, മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി, എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സമ്മേളനങ്ങളും സംവാദങ്ങളും ഉന്നതല ചര്‍ച്ചകളും ലോകമെന്പാടും നടക്കുന്നുണ്ട്. പക്ഷെ, മനുഷ്യമനസ്സിന്റെ ‘താപനില’ അപകടകരമായ വിധത്തില്‍ ഉയരുന്നു. അവന്റെ ഉള്ളിലെ ‘കാലാവസ്ഥക്ക്’ ഗുരുതരമായ […]
പ്രകൃതി സംരക്ഷണം പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വികന്മാര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് […]
ജ്ഞാനമില്ലാതെ എന്തു കര്‍മ്മം? ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ […]
അറിയുന്ന പൊരുളല്ല ഞാൻ…. അറിയാത്തൊരന്യവും തെല്ലുമല്ല. ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല.. തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും ദേഹവും ദേഹിയും വന്നു പോകും കാലവും ദേശവും മാറിവരാം.. നിത്യമായ് .. മുക്തമായ്.. സത്തയായി ഭാസിപ്പൂവാത്മാ.. സ്വരൂപമായ് കണ്ണിന്നു കാണുവാനാവതല്ല.. വാക്കിനാൽവെളിവായതൊന്നുമല്ല. പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ് ഭാസിപ്പുവാത്മാവതേകമായി. –അഭേദാമൃത ചൈതന്യ

Download Amma App and stay connected to Amma