ഈ ലോകത്തിലെ സകലചരാചരങ്ങളും ഏകമായ ചൈതന്യത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ്. അതുകൊണ്ട്, ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനേയും സ്നേഹത്തോടും ആദരവോടും സേവനമനോഭാവത്തോടും നമ്മൾ പരിഗണിക്കണം. അതാണ് ഭാരതദര്‍ശനം, അതാണ് ഭാരതം ലോകത്തിനു കാണിച്ചുകൊടുത്ത മഹത്തായ സന്ദേശം.
Author / amrita
മതത്തിന്റെ അന്തസത്ത ആദ്ധ്യാത്മികതയാണെന്നു മനസ്സിലാക്കുന്പോൾ എല്ലാത്തിനോടും സമത്വവും സ്നേഹവും ആദരവും കാരുണ്യവും ഉള്ളില്‍ തനിയേ ഉണ്ടാകും. മതവിദ്വേഷത്തില്‍ നിന്നും ഏകാത്മബോധത്തിലേക്കും പരസ്പരസ്നേഹത്തിലേക്കും നിഷക്കാമ കര്‍മ്മത്തിലേക്കും പൊതുസമൂഹത്തെ നയിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ മതാചര്യനുമുണ്ട്
മറ്റേത് മനുഷ്യ സ്ത്രീയെക്കാളും കണ്ണീര് കുടിച്ചിട്ടുണ്ട് എനിക്ക് ജന്മമേകിയ അമ്മ. ആത്മീയതയ്ക്കും ഭൗതികതയ്ക്കും ഇടയിൽ കിടന്ന് അമ്മ നീറിപ്പുകഞ്ഞിട്ടുണ്ട്.
വിശ്വ സംസ്കൃത പ്രതിഷ്ഠാന് അമ്മ നൽകിയ സന്ദേശം ഓം നമഃ ശിവായ മക്കളേ, നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് സംസ്കൃതഭാഷ. അതിപുരാതനമായ ഭാരതസംസ്കാരത്തിന്റെ വാഹിനിയാണു സംസ്കൃതം. മനുഷ്യമനസിൽ പരിവർത്തനം സൃഷ്ടിക്കുവാൻ കഴിയുന്ന ഒരു പ്രത്യേകശക്തി സംസ്കൃതഭാഷക്കും, അതിന്റെ സ്പന്ദനങ്ങൾക്കും ഉണ്ട്. ഭാരതത്തിലെ മാത്രമല്ല ലോകത്തിലേതന്നെ എത്രയോ ഭാഷകളുടെ മാതാവാണ് സംസ്കൃതം. എല്ലാ ഭാരതീയരേയും കൂട്ടിയിണക്കുന്ന സാംസ്കാരിക ഐക്യത്തിന്റെ കണ്ണിയാണ് സംസ്കൃതഭാഷ. സംസ്കൃതത്തിൽ രചിച്ചിട്ടുള്ള നമ്മുടെ വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ ഭാരതത്തിനകത്തും പുറത്തുമുള്ള നിരവധി ഭാഷകളിലെ […]
21 ജൂൺ 2020, അമൃതപുരി ആശ്രമം അന്താരാഷ്ട്ര യോഗദിനത്തിൽ അമ്മ നൽകിയ സന്ദേശത്തിൽ നിന്ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഈ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും യോഗയ്ക്കു ലഭിച്ച അംഗീകാരവും പ്രചാരവും അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ വികാസത്തിനും യോഗ ഏറ്റവും നല്ലതാണെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. ആയുര്‍വേദത്തെപ്പോലെ യോഗയും പുരാതന ഭാരതത്തിലെ ഋഷീമാരില്‍ നിന്ന് ലോകത്തിനു ലഭിച്ച അമൂല്യ വരദാനമാണ്. യോഗ എന്ന വാക്കിനര്‍ത്ഥം […]


Download Amma App and stay connected to Amma