അമ്മ ജനിച്ച ദിവസവും പിന്നീടും പലരും ജനിച്ചു. അവരുടെ ശവക്കല്ലറയില്‍ ജനിച്ചദിവസും മരിച്ചദിവസവും മാത്രമേ ഉണ്ടാകൂ. മരിക്കാറായവരെ ജീവിപ്പിച്ചു് അവര്‍ക്കു ജീവന്‍ നല്കി അമ്മ ജീവിച്ചു
Author / amrita
സേവനവും കരുണയും മുഖമുദ്രയാക്കിയ ആളുകളാവണം ശുശ്രൂഷിക്കേണ്ടതു്. വിദഗ്ധ പരിശീലനം നല്കി 10,000 ഹോം നഴ്‌സുകളെ സമൂഹത്തിനു സമര്‍പ്പിക്കണം. ആറു മാസത്തെ സൗജന്യ താമസവും പരിശീലനവും കൂടാതെ മാസംതോറും സ്റ്റൈപ്പന്‍ഡും ഇവര്‍ക്കു നല്കുന്നതാണു്.
പ്രപഞ്ചത്തിലുള്ള ഏതൊന്നിനും അതിന്‍റെതായ സൗന്ദര്യമുണ്ട്. എന്നാല്‍ ആരും അതുകാണുന്നില്ല എന്നുമാത്രം. ഇതിനൊക്കെ സാധിക്കുവാന്‍ തക്കവണ്ണം മനുഷ്യനെ പ്രാപ്തനാക്കുന്നത്, മതത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള ജീവതമാണ്. മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണു് ഇന്നാവശ്യം. അതിന് മതത്തിന്‍റെ പുറമേയുള്ള ആചാരനുഷ്ഠാനങ്ങള്‍ക്കുപരി അതിന്‍റെ ആന്തരികസത്ത ഒരോ ഹൃദയത്തിനും ഏറ്റുവാങ്ങുവാനാകണം
ഓണം, മനുഷ്യന്‍ ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ, നരന്‍ നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ സന്ദേശം കൂടിയാണ്. എല്ലാം സമര്‍പ്പിക്കുന്നവന്‍ എല്ലാം നേടുമെന്ന വലിയ സത്യത്തിന്‍റെ വിളമ്പരമാണ് തിരുവോണം.
എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. ഒരേ ബ്രഹ്മത്തിന്‍റെ വിവിധ മുഖങ്ങളാണ് ഈ രൂപങ്ങളും. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോള്‍ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മള്‍ ദര്‍ശിക്കുന്നത്?

Download Amma App and stay connected to Amma